പഴയ ഫോണിൽ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റുകൾ കൈമാറുന്നതിന് പുത്തൻ സംവിധാനവുമായി വാട്‌സ്ആപ്പ്. ക്യൂആർ കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചാറ്റുകൾ കൈമാറുന്നതിനുള്ള സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. സ്വകാര്യത സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചതെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി.
നിലവിലുള്ള ക്ലൗഡ് സ്റ്റോറേജിനെ അടിസ്ഥാനമാക്കിയുള്ള ചാറ്റുകൾ കൈമാറാനുള്ള സംവിധാനത്തിന് ബദലാണ് പുതിയ ഫീച്ചർ.
പഴയ ഫോണിൽ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റുകൾ കൈമാറേണ്ട വിധം:
* പഴയഫോണിനെ പുതിയ ഫോണുമായി വൈ ഫൈ സംവിധാനം ഉപയോഗിച്ച് കണ്ക്ട് ചെയ്യണം.
* പഴയ ഫോണിന്റെ വാട്‌സ്ആപ്പിൽ സെറ്റിംഗ് തിരഞ്ഞെടുക്കുക
* ചാറ്റിൽ ക്ലിക്ക് ചെയ്ത ശേഷം ചാറ്റ് ട്രാൻസ്ഫർ തിരഞ്ഞെടുക്കുക
* പിന്നാലെ ക്യൂആർ കോഡ് പ്രത്യക്ഷപ്പെടും
* പുതിയ ഫോണിൽ വാട്‌സ്ആപ്പ് തുറന്ന് ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
* പുതിയ ഫോൺ ഉപയോഗിച്ച് പഴയ ഫോണിന്റെ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് നിർദ്ദേശങ്ങൾ പാലിച്ച് പെയറിംഗ് പൂർത്തിയാക്കി ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യു















