അപ്രതീക്ഷിത നീക്കവുമായി ബ്ലാസ്റ്റേഴ്സ്; ട്രാൻസ്ഫർ മാർക്കറ്റിൽ നോട്ടമിടുന്നത് ഇന്ത്യൻ താരങ്ങളെ; നടന്നാൽ ടീം വേറെ ലെവൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അപ്രതീക്ഷിത നീക്കവുമായി ബ്ലാസ്റ്റേഴ്സ്; ട്രാൻസ്ഫർ മാർക്കറ്റിൽ നോട്ടമിടുന്നത് ഇന്ത്യൻ താരങ്ങളെ; നടന്നാൽ ടീം വേറെ ലെവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 06:42 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും ആരാധകരുളള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2023-2024 പ്രീ സീസൺ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് മികച്ച താരങ്ങളെ സ്വന്തമാകാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.
ഇന്ത്യൻ ഫുട്ബോളിലെ മുൻനിര താരങ്ങളെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഈ മൂന്ന് മുൻനിര താരങ്ങളെ ടീമിലെടുക്കുന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ലിസ്റ്റൺ കൊളാസോ,പ്രിതം കോട്ടാൽ ഐബാൻബ ഡോഹ്ലിംഗ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വച്ചിരിക്കുന്നത്. 2023-2024 സീസണിലേക്കായി ഈ മൂന്ന് ട്രാൻസ്ഫറും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നടത്തിയാൽ ഇന്ത്യൻ ഫുട്‌ബോളിൽ വലിയ തരംഗം സൃഷ്ടിക്കും.

മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ ലിസ്റ്റൺ കൊളാസോയെയാണ് 2023 -2024 സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലക്ഷ്യംവച്ചവരിൽ പ്രധാനി. ഹൈദരാബാദ് എഫ്.സിയിൽ നിന്നാണ് ലിസ്റ്റൺ കൊൽക്കത്തയിലെത്തിയത്. 2022-2023 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ സ്ഥിരമായി സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിക്കാൻ ലിസ്റ്റൺ കൊളാസോയ്‌ക്ക് സാധിച്ചില്ല. ഐഎസ്എല്ലിൽ ഒരു ഗോളും നാല് അസിസ്റ്റും മാത്രമായിരുന്നു കഴിഞ്ഞ സീസണിലെ ലിസ്റ്റൺ കൊളാസോയുടെ പ്രകടനം. ടീമിൽ മത്സര സമയം കൂടുതൽ ലഭിക്കാൻ ലിസ്റ്റൺ കൊളാസോ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് എത്താൻ സാധ്യതയുണ്ട്. ഗോവ സ്വദേശിയായ ലിസ്റ്റൺ ക്ലബ് തലത്തിൽ 112 മത്സരങ്ങളിൽ 29 ഗോളും 15 അസിസ്റ്റും നടത്തിയിട്ടുണ്ട്.

യുവതാരം ഹോർമിപാമിനെ നൽകി പ്രിതം കോട്ടാലിനെ ലക്ഷ്യം വച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി രംഗത്ത് ഉണ്ടെന്ന വാർത്ത നേരത്തേ സ്പോർട്സ് ഏജൻസികൾ പുറത്തുവിട്ടിരുന്നു. എന്നാൽ, 2025 വരെ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്‌സുമായി പ്രിതം കോട്ടൽ കരാർ കാലാവധി ദീർഘിപ്പിച്ചു. ഈ കരാർ പുതുക്കലിനു ശേഷവും പ്രിതം കോട്ടലിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി രംഗത്തുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യക്കായി 50 മത്സരങ്ങളിൽ ഇറങ്ങിയ പ്രീതം കോട്ടൽ, ക്ലബ് തലത്തിൽ 260 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. 29 കാരനായ റൈറ്റ് ബാക്ക് – സെന്റർ ബാക്ക് താരം ഒമ്പത് ഗോൾ നേടുകയും എട്ട് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു. 27 കാരനായ മേഘാലയൻ സെന്റർ ബാക്ക് ഐബാൻബ ഡോഹ്ലിംഗ് പ്രതിരോധനിരയിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുളള താരമാണ്.2022-2023 സീസണിൽ എഫ്‌സി ഗോവയ്‌ക്കു വേണ്ടി 21 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഐബാൻബ ഡോഹ്ലിംഗ് ഒരു ഗോൾ നേടിയിരുന്നു .

 

Tags: BLASTERSTransferkerala
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies