വാഷിംഗ്ടൺ: ഉപയോക്താക്കൾക്ക് പ്രതിദിനം വായിക്കാൻ സാധിക്കുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ച്് ട്വിറ്റർ. കമ്പനി സിഇഒ ഇലോൺ മസ്ക് ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. വേരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് പ്രതിദിനം 6,000 പോസ്റ്റുകൾ മാത്രമായിരിക്കും ഇനി മുതൽ കാണുവാൻ സാധിക്കും. എന്നാൽ വേരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് 600 പോസ്റ്റുകൾക്ക് മാത്രമായിരിക്കും സാധിക്കുക. പ്രതിദിന പോസ്റ്റുകളുടെ എണ്ണം ഉയർത്തുമെന്നും ഇലോൺ മസ്ക് വ്യക്തമാക്കി.
എന്നാൽ ഇത് എന്ന് മുതൽ നിലവിൽ വരുമെന്ന കാര്യത്തിൽ മസ്ക് വ്യക്തത നൽകിയിട്ടില്ല. പ്രഖ്യാപനത്തിന് മുൻപ് ട്വിറ്ററിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് ട്വിറ്ററിലെ പോസ്റ്റുകൾ വായിക്കാൻ സാധിക്കില്ലെന്നും കമ്പനി അറിയിച്ചിരുന്നു. ചാറ്റ് ജിപിടി അടക്കമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനങ്ങൾ ട്വിറ്ററിന്റെ ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്ന് മസ്ക് മുൻപ് പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Comments