അബുദാബി: യുഎഇയിലെ നിരത്തുകളിൽ ഡ്രൈവറില്ലാ വാഹനങ്ങൾക്കുള്ള ആദ്യ ലൈസൻസിന് അനുമതി. വാഹനങ്ങൾ ഓടിക്കാനുള്ള ആദ്യ ലൈസൻസിന് യുഎഇ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യമറിയിച്ചത്.
‘വീറൈഡി’ന് ലൈസൻസ് അനുവദിച്ചതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യുഎഇയിലെ യാത്രാ രംഗത്തെ ഭാവിയെ പുനർനിർവചിക്കുന്ന ‘സ്വയം ഓടുന്ന’ വ്യത്യസ്ത തരം വാഹനങ്ങൾ കമ്പനി പരീക്ഷിക്കും. വീറൈഡിന്റെ ആസ്ഥാനം ചൈനയിലെ ഗ്വാങ്ഷൂവിലാണ്. മറ്റ് നഗരങ്ങൾക്കൊപ്പം അബുദാബിയിലും കേന്ദ്രങ്ങളുണ്ട്. ലോകത്തെ 26-ലേറെ നഗരങ്ങളിൽ ഇത് സ്വയം ഡ്രൈവിങ് ഗവേഷണവും പ്രവർത്തനങ്ങളും നടത്തുന്നു.
റോബോടാക്സി, റോബോ ബസ്, റോബോ വാൻ, റോബോവീപ്പർ, അഡ്വാൻസ്ഡ് ഡ്രൈവിങ് സൊലൂഷൻ എന്നിവയുടെ സേവനവും വീറൈഡ് വാഗ്ദാനം ചെയ്യുന്നു. ഓൺലൈൻ റൈഡ്-ഹെയ് ലിങ്, ഓൺ-ഡിമാൻഡ് ട്രാൻസ്പോർട്ട്, അർബൻ ലോജിസ്റ്റിക്സ്, പരിസ്ഥിതി, പരിഹാര ദാതാവായി പ്രവർത്തിക്കൽ എന്നീ മേഖലകളിലും വീറൈഡ് മികച്ച സേവനങ്ങൾ നൽകുന്നുവെന്നാണ് റിപ്പോർട്ട്.
Comments