ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിക്കഴിഞ്ഞാൽ മയൂരിയുടെ ലോകം വ്യത്യസ്തമാണ്; സമ്മർ ഇൻ ബത്‌ലഹേം ഷൂട്ടിംഗ് വന്നപ്പോൾ സംഭവിച്ചത് ; തുറന്ന് പറഞ്ഞ് നടി സംഗീത
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിക്കഴിഞ്ഞാൽ മയൂരിയുടെ ലോകം വ്യത്യസ്തമാണ്; സമ്മർ ഇൻ ബത്‌ലഹേം ഷൂട്ടിംഗ് വന്നപ്പോൾ സംഭവിച്ചത് ; തുറന്ന് പറഞ്ഞ് നടി സംഗീത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 02:32 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് മയൂരി. ആകാശഗംഗ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നായിക എന്നാണ് പൊതുവേ മയൂരിയെ വിശേഷിപ്പിക്കുന്നത്.ആകാശഗംഗയുടെ വിജയത്തിന് ശേഷം ഒരുപാട് അവസരങ്ങൾ നടിയെ തേടി എത്തി. ഒരുപാട് നടന്മാരുടെ കൂടെ അഭിനയിച്ചു. എന്നാൽ പെട്ടെന്നുള്ള നടിയുടെ വിയോഗം ഞെട്ടലോടെയാണ് മലയാളക്കര കേട്ടത്. മാത്രമല്ല നടിയുടെ ഒരു സാധാരണ മരണവും ആയിരുന്നില്ല ഒരു ആത്മഹത്യ ആയിരുന്നു. എന്തിനാണ് നടി ആത്മഹത്യ ചെയ്തത് എന്ന് ഇന്നും ബന്ധുക്കൾക്കും, കൂട്ടുകാർക്കും അറിയില്ല. ആ ചോദ്യം ഇന്നും ബാക്കിയായിരിക്കുകയാണ്.

ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കുടിയേറാന്‍ മയൂരിയ്‌ക്ക് അധികം സമയം വേണ്ടിവന്നില്ല. 1998 ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബെത്‌ലെഹം എന്ന ചിത്രത്തിലൂടെയാണ് മയൂരി മലയാളത്തിലേക്ക് കാലെടുത്തുവച്ചത്. അതിനുശേഷം അഭിനയിച്ച ആകാശഗംഗ എന്ന ചിത്രമാണ് മയൂരിയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. വിനയൻ ആയിരുന്നു ആകാശഗംഗയുടെ സംവിധായകൻ. സമ്മർ ഇൻ ബത്‌ലഹേം, പ്രേം പൂജാരി, ചന്ദമാമ തുടങ്ങിയ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ കഥാപാത്രം ആയിരുന്നു ലഭിച്ചത്. മലയാള ചിത്രത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റെ അഭിനയമികവ് കാണിച്ചിട്ടുണ്ട് മയൂരി. ഭാര്യ വീട്ടില്‍ പരമസുഖം, ചന്ദാമാമ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മയൂരിയ്‌ക്ക് തന്റെ കഴിവിന്റെ വ്യാപ്തി തെളിയിക്കാനുമായി.

2005 ജൂണ്‍ 16നാണ് തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ മയൂരി ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന കുറിപ്പ് എഴുതിവച്ചിരുന്നു മയൂരി. എന്നാൽ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത് സുഹൃത്തും നായികയുമായ സംഗീതയുടെ ചില വെളിപ്പെടുത്തലുകളാണ്. നടി സംഗീതയും മയൂരിയും സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

മയൂരി ചെറിയ കുട്ടികളെ പോലെയായിരുന്നെന്നും ഒറ്റയ്‌ക്ക് ഒരു തീരുമാനമെടുക്കാൻ പോലും അറിയാത്തവൾ ആയിരുന്നെന്നുമാണ് സംഗീത പറയുന്നത്. സമ്മർ ഇൻ ബത്‌ലഹേമിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മുടി കെട്ടുന്നത് പോലും തന്നോട് ചോദിച്ചായിരുന്നു എന്നാണ് സംഗീത പറയുന്നത്. സംഗീതയെക്കാൾ മൂന്നു വയസ്സിന് ഇളയതായിരുന്നു മയൂരി. ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിക്കഴിഞ്ഞാൽ കളിപ്പാട്ടങ്ങളുമൊത്താണ് പിന്നെ മയൂരിയുടെ ലോകം. ചെറിയ കുട്ടികളെ പോലെ കളിപ്പാട്ടങ്ങൾ എടുത്ത് കളിക്കുകയായിരുന്നു പതിവ്. മാത്രമല്ല വളരെ ചെറിയ കാര്യങ്ങൾക്ക് പോലും ആവശ്യമില്ലാതെ ടെൻഷനടിക്കുന്ന സ്വഭാവമായിരുന്നു മയൂരിയുടേത്. സിനിമ ജീവിതവും വ്യക്തിജീവിതവും രണ്ടും രണ്ടാണ്. ഇവ രണ്ടും ഒരുപോലെ കൊണ്ടുപോകാൻ നല്ല ധൈര്യവും മനക്കട്ടിയും ആവശ്യമാണെന്നും എന്നാൽ മയൂരിക്ക് അത് ഇല്ലായിരുന്നെന്നും നടി സംഗീത പറയുന്നു.

മയൂരി മാനസികമായി വളരെ ദുർബലയായിരുന്നു. അതുകൊണ്ടുതന്നെ പലയിടങ്ങളിലും അവൾക്ക് ഉറച്ച തീരുമാനങ്ങൾ ഒന്നും എടുക്കാൻ കഴിയാതെ വരികയായിരുന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു മയൂരി ആത്മഹത്യ ചെയ്തത്. എന്നാൽ ആത്മഹത്യ ചെയ്യുന്നതിന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് വയറുവേദനയെ തുടർന്ന് മരുന്നുകൾ കഴിക്കുമായിരുന്നെന്ന് ബന്ധുക്കൾ അന്ന് പറഞ്ഞിരുന്നു. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതു കൊണ്ടാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ മയൂരി എഴുതിയത്.

Tags: Malayalam CinemaactressSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies