ഇന്ദ്രൻസ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് ആഷിഷ് ചിന്നപ്പയാണ്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’. പാലക്കാടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
സാഗർ, ജോണി ആൻ്റണി, ടി. ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Comments