കഴിഞ്ഞ ആറ് മാസം, പൊലിഞ്ഞത് 354 ജീവൻ; ഇറാൻ കൊന്നൊടുക്കിയവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കഴിഞ്ഞ ആറ് മാസം, പൊലിഞ്ഞത് 354 ജീവൻ; ഇറാൻ കൊന്നൊടുക്കിയവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

Iran executes 354 people in the first half of 2023

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 09:35 am IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: കഴിഞ്ഞ ആറുമാസത്തിനിടെ ഇറാൻ കൊന്നൊടുക്കിയത് 354 പേരെയെന്ന് റിപ്പോർട്ട്. നോർവെ ആസ്ഥാനമായുള്ള ഇറാൻ ഹ്യുമൻ റൈറ്റ്‌സ് എന്ന സംഘടനയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്. 206 പേരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ് തൂക്കിലേറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇറാൻ വധിച്ചവരിൽ ആറ് സ്ത്രീകളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂൺ വരെ 36 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.

ചൈനയ്‌ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് ഇറാൻ. 582 ജീവനുകളെയാണ് 2022-ൽ ഇറാൻ തൂക്കിലേറ്റിയത്. 2015-ന് ശേഷം ഏറ്റവുമധികം വധശിക്ഷ നടപ്പാക്കിയ വർഷമായിരുന്നു 2022. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ഉപകരണമായാണ് ഭരണകൂടം പലപ്പോഴും തൂക്കുകയറിനെ കാണുന്നത്. പാർശ്വവത്കരിക്കപ്പെട്ടവരെയാണ് പലപ്പോഴും കൊന്നൊടുക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ കൊല്ലുന്നവരുടെ എണ്ണം 2022-നെ അപേക്ഷിച്ച് 126 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 20 ശതമാനത്തോളം വധശിക്ഷ നടപ്പാക്കിയത് സുന്നി ബലൂച് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെയാണെന്നും പേർഷ്യൻ വംശജരല്ലാത്തവർക്കെതിരെയാണ് അധികവും ശിക്ഷയ്‌ക്ക് ഇരയാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2022 സെപ്റ്റംബറിലാണ് ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാൻ സർക്കാരിന്റെ മതപോലീസ് 21-കാരി മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തത്. യുവതി കസ്റ്റഡിയിലിരിക്കേ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രതിഷേധങ്ങളെ അടിച്ചമർത്താനായി നിരവധി പേരെയാണ് ഭരണകൂടം കൊന്ന് തള്ളിയത്. സ്ത്രീകളും കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. പൊതുവിടത്തിൽ സംസാരിക്കുന്നതിനും സമ്മേളിക്കുന്നും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും സർക്കാർ നിയന്ത്രണമേർപ്പെടുത്തി. വധശിക്ഷയ്‌ക്ക് പുറമേ ആയിരങ്ങളെയാണ് ചാട്ടവാറടിയ്‌ക്ക് വിധേയരാക്കുന്നത്.

പീഡനം, കൊലപാതകം, മതനിന്ദ, മതപരമായ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, ഹിജാബ്, ബുർഖ തുടങ്ങിയവ ധരിക്കാതെ പുറത്തിറങ്ങുക, പുരുഷന്മാർ ഇല്ലാതെ പുറത്തിറങ്ങുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെയാണ് കടുത്തശിക്ഷ നടപ്പിലാക്കുന്നത്. ഇറാനിലെ ഇസ്ലാമിക് കൺസൾട്ടേറ്റീവ് അസംബ്ലിയാണ് രാജ്യത്ത് ഇത്തരം നിയമങ്ങൾ സൃഷ്ടിച്ചത്. നിരവധി അന്താരാഷ്‌ട്ര സംഘടനകളാണ് ഇതിനെ അപലപിച്ച് രംഗത്ത് വന്നിട്ടുള്ളത്.

Tags: IRANexecution
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies