മഴ ഇങ്ങെത്തി, ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം; ചായയിൽ ഈ സൂത്രപ്പണികൾ നടത്തിക്കോ.. കിടിലനായിരിക്കും!!
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഴ ഇങ്ങെത്തി, ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം; ചായയിൽ ഈ സൂത്രപ്പണികൾ നടത്തിക്കോ.. കിടിലനായിരിക്കും!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 11:46 am IST
FacebookTwitterWhatsAppTelegram

തുള്ളിതോരത്ത മഴയിൽ ഒരു കപ്പ് ചായയുമായി ബാൽക്കണിയിലോ വരാന്തയിലോ നിൽക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളതല്ലേ. അതൊരു വികാരവും ലഹരിയുമാണ് പലർക്കും. ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ വേണ്ട കാലമാണ് മഴക്കാലം. രോഗങ്ങളുടെ വലയിൽ പെടാനുള്ള സാദ്ധ്യതയേറെയാണ് മഴക്കാലത്ത്. ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയാണ് ഇതിനുള്ള പ്രതിവിധി. ഇതിനായി ചായയിൽ ചില സൂത്രപ്പണികൾ മതിയാകും.

മഴക്കാലത്ത് എല്ലാവരിലും കണ്ട് വരുന്നതാണ് ജലദോഷവും ചുമയും. ഇവയെ പ്രതിരോധിക്കുന്നതിനായി ചായയിൽ അൽപം ഏലയ്‌ക്ക ചേർക്കുന്നത് നല്ലതാണ്. ചായയ്‌ക്ക് ഗന്ധം നൽകുന്നതിന് പുറമേ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഏലയ്‌ക്ക നല്ലതാണ്. ഹൃദ്രോഗ സാദ്ധ്യത കുറയ്‌ക്കുന്നതിനും ശരീരഭാരം കുറയ്‌ക്കുന്നതിലും ഏലയ്‌ക്ക വലിയ പങ്ക് വഹിക്കുന്നു. രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും വിഷാദരോഗത്തെ നേരിടാനും ഏലയ്‌ക്ക ചായ സഹായിക്കും. ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ തടയാനും മികച്ചതാണ് ഇത്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നയൊന്നാണ് ഇഞ്ചി. ദിവസവും ഇഞ്ചിയിട്ട് ചായ കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കാൻ കാരണമാകുന്നു. സ്ത്രീകൾ നേരിടുന്ന ആർത്തവ വേദനയ്‌ക്കും ഇഞ്ചിയ്‌ക്ക് പരിഹാരം കാണാൻ കഴിയും. ഇഞ്ചി ചായ കുടിക്കുന്നത് പതിവാക്കിയാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്‌ക്കാനും കഴിയും. ദഹനപ്രക്രിയ സുഗമമാക്കാനും ഇഞ്ചി ചായ സഹായിക്കും. ചായയിൽ കഷ്ണങ്ങളാക്കിയോ ചതച്ചോ ഇഞ്ചി ചേർക്കാവുന്നതാണ്. അഞ്ച് മിനിറ്റോളം തിളപ്പിച്ച ശേഷം ചൂടോടെ ചായ കുടിക്കാവുന്നതാണ്.

ദിവസവും രാവിലെ കറുവപ്പട്ട ചേർത്ത ചായ കുടിക്കുന്നത് ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നു. ഇതുവഴി ബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. മോണയുടെ ആരോഗ്യത്തിനും കറുവപ്പട്ട മികച്ചതാണ്. ആർത്തവവേദനയുടെ ഫലങ്ങൾ കുറയ്‌ക്കാനും ഇത് സഹായകമാണ്. പിസിഒഎസ് ലക്ഷണങ്ങൾ ലഘൂകരിക്കാനും കറുവപ്പട്ട ചായ ഗുണം ചെയ്യും.

എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് തുളസി. തുളസിയിട്ട ചായ മഴക്കാലത്ത് വളരെ നല്ലതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള തുളസിയെ ചായയിൽ ഉൾപ്പെടുത്തുന്നത് വഴി നിരവധി ഗുണങ്ങളാണ് ലഭിക്കുക. ക്യാൻസറിനെ പോലും പ്രതിരോധിക്കാനുള്ള കഴിവ് തുളസിയ്‌ക്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിൽ സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് സാധാരണനിലയിൽ നിലനിർത്താൻ തുളസിയ്‌ക്ക് കഴിയുന്നു. രക്തചംക്രമണം ക്രമീകരിക്കുവാനും ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് തുളസിയില. ശരീരത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും തുളസിയില ചായ ശീലമാക്കാവുന്നതാണ്. സൈനസൈറ്റിസ്, അലർജി, ജലദോഷ്, മൈഗ്രെയ്ൻ എന്നിവ മൂലമുണ്ടാകുന്ന തലവേദനയോട് വിട പറയാനും തുളസിയിലയ്‌ക്കാകും. അതുകൊണ്ട് തുളസിയില ചായ ശീലമാക്കുന്നത് ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് നൽകുക.

Tags: RainTea
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies