ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ; സഞ്ചാരികളുടെ മനം കവരാൻ 'ഐക്കൺ ഓഫ് ദി സീസ്' കന്നിയാത്രയ്‌ക്കൊരുങ്ങുന്നു...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ; സഞ്ചാരികളുടെ മനം കവരാൻ ‘ഐക്കൺ ഓഫ് ദി സീസ്’ കന്നിയാത്രയ്‌ക്കൊരുങ്ങുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 09:47 am IST
FacebookTwitterWhatsAppTelegram

ഫ്‌ളോറിഡ: കടലിലെ സഞ്ചരിക്കുന്ന നഗരമായ ‘ഐക്കൺ ഓഫ് ദി സീസ്’ കന്നിയാത്രയ്‌ക്ക് പുറപ്പെടാൻ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് എന്ന പ്രത്യേകതയാണ് ഇതിനുള്ളത്. യു.എസിലെ റോയൽ കരീബിയൻ ഇന്റർനാഷണൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഐക്കൺ ഓഫ് ദി സീസ്. കപ്പലിന്റെ കടലിലുള്ള എല്ലാ പരീക്ഷണങ്ങളും പൂർത്തിയായി.

ഔദ്യോഗികമായി ഇത് നീറ്റിലിറക്കുന്നതോടെ ലോക റെക്കോർഡ് സ്വന്തമാക്കും. നീളത്തിൽ റോയൽ കരീബിയൻ കമ്പനിയുടെ തന്നെ ‘വണ്ടർ ഒാഫ് ദി സീസ്’ എന്ന പടകൂറ്റൻ ആഡംബര കപ്പൽ കരസ്ഥമാക്കിയ ലോക റെക്കോർഡ് ആയിരിക്കും ഐക്കൺ ഒാഫ് ദി സീസ് സ്വന്തമാക്കുക. കഴിഞ്ഞ വർഷം മാർച്ച് നാലിനായിരുന്നു വണ്ടർ ഓഫ് ദി സീസിന്റെ കന്നിയാത്ര നടന്നത്.

ഫിൻലാൻഡിൽ നിർമ്മാണം പൂർത്തീകരിച്ച ഐക്കൺ ഓഫ് ദി സീസിനെ ഒക്ടോബറിൽ റോയൽ കരീബിയൻ ഇന്റർനാഷണനലിന് കൈമാറും. അടുത്ത വർഷം ജനുവരിയിലാണ് കന്നിയാത്ര ആരംഭിക്കുക. ഫ്‌ളോറിഡയിലെ മയാമിയിൽ നിന്നുമായിരിക്കും യാത്ര ആരംഭിക്കുന്നത്. ഏഴ് രാത്രി നീളുന്നതാണ് ആദ്യ യാത്ര. ബഹമാസ് അടക്കം അഞ്ച് കരീബിയൻ തീരങ്ങൾ സന്ദർശിച്ചതിന് ശേഷമായിരിക്കും മയാമിയിലേയ്‌ക്കുള്ള മടക്കയാത്ര. ഇതിനോടകം തന്നെ ഭൂരിഭാഗം ടിക്കറ്റുകളും ബുക്ക് ചെയ്തു കഴിഞ്ഞു. ഒരാൾ ഏറ്റവും കുറഞ്ഞത് 4,732 ഡോളർ അതായത് 3,87,415 രൂപയാണ് സഞ്ചരിക്കുന്നതിനായി നൽകേണ്ടത്.

കപ്പലിന് 2,50,800 ടൺ ഭാരവും 1,198 അടി നീളവുമാണ് ഉള്ളത്. ഇതിൽ 2,350 ജീവനക്കാർ കന്നിയാത്രയുടെ ഭാഗമായി ഒപ്പമുണ്ടാകും. കൂടാതെ ഇതിൽ സഞ്ചരിക്കാവുന്ന പരമാവധി യാത്രികരുടെ എണ്ണം 7600 ആണ്. ഇതിൽ 20 ഡെക്കുകൾ, 2,805 സ്റ്റേറ്റ് റൂമുകൾ, 7 സ്വിമ്മിംഗ് പൂളുകൾ, ആറ് വാട്ടർ സ്ലൈഡുകൾ, 40 റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവ ഉൾപ്പെടുന്നു. മണിക്കൂറിൽ 41 കിലോമീറ്ററാണ് ഇതിന്റെ വേഗത. 2022 ഏപ്രിലിൽ ആയിരുന്നു ഇതിന്റെ നിർമ്മാണം ആരംഭിയ്‌ക്കുന്നത്. ആദ്യമായി കടൽ പരീക്ഷണം നടത്തിയത് 2023 ജൂൺ 19-നായിരുന്നു. മെയർ ടൂർകു, ഫിൻലൻഡ് ആണ് നിർമ്മാതാക്കൾ.

Tags: florida
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies