യാത്ര പ്രേമികളെ ഇതിലേ... അയോദ്ധ്യയും ഹരിദ്വാറും ബനറാസും ഉൾപ്പെടെ 11 ദിവസത്തെ ട്രിപ്പ്; കൊച്ചുവേളിയിൽ നിന്ന് ഭാരത് ഗൗരവ് ട്രെയിൻ 20-ന്, അതും കുറഞ്ഞ ചെലവിൽ; ബുക്കിംഗ് വേഗം ചെയ്‌തോളൂ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്ര പ്രേമികളെ ഇതിലേ… അയോദ്ധ്യയും ഹരിദ്വാറും ബനറാസും ഉൾപ്പെടെ 11 ദിവസത്തെ ട്രിപ്പ്; കൊച്ചുവേളിയിൽ നിന്ന് ഭാരത് ഗൗരവ് ട്രെയിൻ 20-ന്, അതും കുറഞ്ഞ ചെലവിൽ; ബുക്കിംഗ് വേഗം ചെയ്‌തോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 12:27 pm IST
FacebookTwitterWhatsAppTelegram

പുണ്യസ്ഥലങ്ങൾ കുറഞ്ഞ ചെലവിൽ സന്ദർശിക്കാനുള്ള അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ പ്രധാനപ്പെട്ട വിവിധയിടങ്ങളിലേക്കാണ് ടൂർ പാക്കേജുകൾ നടത്തുന്നത്. ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രം മുതൽ വരാണാസിയും അയോദ്ധ്യയും ഋഷികേശുമൊക്കെ സന്ദർശിക്കാനുള്ള പാക്കേജുകൾ കേരളത്തിൽ നിന്നും നടത്താറുണ്ട്.

യുവാക്കൾക്കും മുതിർന്നവർക്കും വയോജനങ്ങൾക്കും പ്രയോജനപ്രദമാകും വിധമാകും ഇനി മുതലുള്ള യാത്രയെന്നാണ് വിവരം. ജൂലൈ 20-ന് കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്നതാണ് പുതിയ പാക്കേജ്. 11 രാത്രിയും 12 പകലും ചേരുന്ന പാക്കേജ് ജൂലൈ 31-നാകും തിരികെയെത്തുക. ഭാരത് ഗൗരവ് -പുണ്യ തീർത്ഥ യാത്ര എന്ന പേരിലാകും യാത്ര നടത്തുക. അയോദ്ധ്യ, ഹരിദ്വാർ, ഋഷികേശ്, കാശി, ഓംകാരേശ്വർ, പ്രയാഗ്രാജ്, സാരാനാഥ്, ഉജ്ജയിൻ എന്നിവിടങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയരിക്കുന്നത്. സേലം ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, പോടനൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ, ഒറ്റപ്പാലം, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നീ സ്റ്റേഷനുകളിൽ  സ്റ്റോപ്പുണ്ടാകും.

ജൂലൈ 20-ന് രാവിലെ കൊച്ചുവേളിയിൽ നിന്ന് യാത്ര ആരംഭിക്കും. മൂന്നാം ദിനം ഉജ്ജയിനിലെത്തിച്ചേരും. തുടർന്ന് അഞ്ചാം ദിവസം ഹരിദ്വാർ, ഏഴാം ദിനം ബനാറസ്, ഒൻപതാം ദിനം പ്രയാഗ്‌രാജ് സംഗം എന്നിവിടങ്ങളിലാണ് ട്രെയിൻ സഞ്ചരിക്കുക. തുടർന്ന് 12-ാം ദിനമായ 31-ന് കൊച്ചുവേളിയിൽ തിരികെയെത്തും. 12 ദിവസവും ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയും പാക്കേജ് തുകയിൽ ഉൾപ്പെട്ടിരിക്കുന്നു. വെജിറ്റേറി ഒപ്പം ട്രാവൽ ഇൻഷുറൻസ്, ടൂർ എസ്‌കോർട്ട്, ടൂർ മാനേജർമാരുടെ സൗകര്യം എന്നിവയും ലഭ്യമാണ്.

സ്റ്റാൻഡേർഡ്, കംഫോർട്ട് എന്നീ രണ്ട് ക്ലാസുകളിലായാണ് യാത്ര. ആകെ 754 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. അതിൽ 544 സീറ്റുകൾ സ്റ്റാൻഡേർഡ് ക്ലാസിലും(സ്ലീപ്പർ) 210 എണ്ണം കംഫോർട്ട് ക്ലാസിലുമാണ് (എസി ത്രീ ടയർ) ലഭ്യമായിട്ടുള്ളത്. സ്റ്റാൻഡേർഡ് ക്ലാസിൽ മുതിർന്നവർക്ക് 24,340 രൂപയും കുട്ടികൾക്ക് 22,780 രൂപയും കംഫർട്ട് ക്ലാസിൽ 36,340 രൂപയും കുട്ടികൾക്ക് 34,780 രൂപയുമാണ് ടിക്കറ്റ് നിരക്ക്.  ഐആർസിടിസിയുടെ വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

 

Tags: Bharat Gaurav train
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies