ലോകകപ്പ് പടിവാതിലിൽ! ബംഗ്ലാദേശ് ക്രിക്കറ്റ് ഇതിഹാസം തമിം ഇഖ്ബാല്‍ വിരമിക്കൽ പ്രഖ്യാപിച്ചു
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് പടിവാതിലിൽ! ബംഗ്ലാദേശ് ക്രിക്കറ്റ് ഇതിഹാസം തമിം ഇഖ്ബാല്‍ വിരമിക്കൽ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 05:34 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ഏകദിന ലോകകപ്പ് പടിവാതിലിൽ എത്തി നിൽക്കെ ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റർ തമീം ഇഖ്ബാൽ അപ്രതീക്ഷിതമായി ക്രിക്കറ്റിനോട് വിടപറഞ്ഞു. അഫ്ഗാനിസ്ഥാനുമായി നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ക്യാപ്റ്റന്റെ തീരുമാനം. മത്സര ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരം തീരുമാനം അറിയിച്ചത്. 34ാം വയസിലാണ് താരത്തിന്റെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ

‘ഞാൻ എന്റെ കരിയർ അവസാനിപ്പിക്കുന്നു. എന്റെ ഏറ്റവും മികച്ചത് ഞാൻ നൽകി കഴിഞ്ഞു.ഈ നിമിഷം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു. ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ നടന്നതാണ് എന്റെ അവസാനത്തെ അന്താരാഷ്‌ട്ര മത്സരം’, തമീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ല. ഈ വലിയ യാത്രയിൽ എന്റെ കൂടെ നിന്ന എന്റെ സഹതാരങ്ങളോടും കോച്ചിനോടും ബിസിബി അധികൃതരോടും കുടുംബാംഗങ്ങളോടും എന്റെ നന്ദി അറിയിക്കുന്നു.

നിങ്ങൾ എന്നിൽ വിശ്വാസമർപ്പിച്ചു. ആരാധകരോടും നന്ദി പറയുന്നു. നിങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് ബംഗ്ലാദേശിന് വേണ്ടി എന്റെ ഏറ്റവും മികച്ചത് നൽകാൻ പ്രേരിപ്പിച്ചത്. എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കും നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണ്’, തമീം നിറകണ്ണുകളോടെ പറഞ്ഞു.

2007ലാണ് തമീം ബംഗ്ലാദേശ് ജഴ്സിയിൽ അരങ്ങേറുന്നത്. ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന റൺസും സെഞ്ച്വറികളും നേടിയ താരമാണ് തമീം. 241 ഏകദിന മത്സരങ്ങളിൽ നിന്ന് 14 സെഞ്ച്വറികളും 8313 റൺസുമാണ് സമ്പാദ്യം. കഴിഞ്ഞ വർഷം ട്വന്റി20യിൽ നിന്നും ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും തമീം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 70 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 10 സെഞ്ചുറിയും 31 അർധ സെഞ്ച്വറിയുമടക്കം 5134 റൺസ് നേടി. 78 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 1758 റൺസും നേടിയിട്ടുണ്ട്.

 

Tags:
Share
Tweet
SendShare

More News from this section

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies