ലാലേട്ടൻ രണ്ടാമൂഴത്തിലെ ഭീമനായാൽ എങ്ങനെ ഇണ്ടാകും എന്ന് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു; തൻറെ ഓഫീസ് മുറിയിൽ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് വിഎ ശ്രീകുമാർ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലാലേട്ടൻ രണ്ടാമൂഴത്തിലെ ഭീമനായാൽ എങ്ങനെ ഇണ്ടാകും എന്ന് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു; തന്റെ ഓഫീസ് മുറിയിൽ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് വിഎ ശ്രീകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 08:14 pm IST
Facebook
Twitter
WhatsAppTelegram

വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രമായിരുന്നു രണ്ടാമൂഴം. ചിത്രത്തിൽ മോഹൻലാൽ ഭീമസേനനായി എത്തുമെന്നതായിരുന്നു ഏറെ ശ്രദ്ധേയമാക്കിയത്. ചിത്രം സംവിധാനം ചെയ്യാനിരുന്നത് ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഎ ശ്രീകുമാർ ആയിരുന്നു. ചിത്രം പലകാരണങ്ങളാൽ നടക്കാതെ പോവുകയായിരുന്നു. തുടർന്ന് രണ്ടാമൂഴം രചിച്ച എംടി വാസുദേവൻ നായരും ശ്രീകുമാറും തമ്മിൽ ഒരുപാട് പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

ഇപ്പോഴിതാ മോഹൻലാലിലെ ഭീമസേനനെ ആർട്ടിസ്റ്റ് നമ്പൂതിരി കാൻവാസിലാക്കിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാർ. അന്തരിച്ച പ്രഗത്ഭ ചിത്രകാരന് ആദരാഞ്ജലികൾ നേർന്നുകൊണ്ടുളള പോസ്റ്റിലാണ് ശ്രീകുമാർ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഓഫീസ് മുറിയിൽ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രവും പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും ശ്രീകുമാർ ചേർത്തിട്ടുണ്ട്.

വി എ ശ്രീകുമാറിന്റെ കുറിപ്പ് ഇങ്ങനെ

നമ്പൂതിരിയുടെ ഭീമൻ ഇവിടെയുണ്ട്! അക്കാലം, രണ്ടാമൂഴവും ലാലേട്ടൻ ഭീമനാകുന്നതിനെ കുറിച്ചുള്ള ആകാംക്ഷകളുടേതുമായിരുന്നു. ഞങ്ങളെല്ലാവരും രണ്ടാമൂഴത്തെ കുറിച്ചുള്ള ചർച്ചകളിലായിരുന്നു. ലാലേട്ടൻ വേദിയിൽ ഇരിക്കെ, ആർട്ടിസ്റ്റ് നമ്പൂതിരി തത്സമയം ലാലേട്ടനിലെ ഭീമനെ വരച്ചു. ലാലേട്ടൻ ഭീമനായാൽ എങ്ങനെയെന്ന നമ്പൂതിരി സാറിന്റെ ഭാവന! പിന്നീട് രണ്ടാമൂഴത്തിനു വേണ്ടി ലാലേട്ടന്റെ ഭീമനെ പലരും പലതവണ വരച്ചിട്ടുണ്ട്. പക്ഷെ അതിലാദ്യത്തേത് നമ്പൂതിരി സാർ വരച്ചതാണ്. തത്സമയം വരയ്‌ക്കുന്നതിന് എനിക്കും സാക്ഷിയാകാനായി.

ജീവിതത്തിലെ ഒരു അപൂർവ്വ നിമിഷം. അന്നാണ് നമ്പൂതിരി സാറിനെ ആദ്യമായി കാണുന്നതും ഏറെ നേരം സംസാരിച്ചതും. രണ്ടാമൂഴം നോവലിന്റെ ചിത്രകാരനാണ്. രണ്ടാമൂഴം ആദ്യം ദൃശ്യത്തിലാക്കിയത് അദ്ദേഹമാണ്. രണ്ടാമൂഴത്തെ ദൃശ്യവൽക്കരിക്കാൻ ആഗ്രഹിക്കുന്ന ഞങ്ങളെ സംബന്ധിച്ച് അദ്ദേഹവുമായുള്ള സംസാരം ഹൃദ്യമായിരുന്നു. സുപ്രധാനമായിരുന്നു. നമ്പൂതിരി സാർ വിട പറഞ്ഞു എന്നറിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ദൈവവിരലുകളുടെ സ്പർശനമേറ്റ, അദ്ദേഹത്തിന്റെ ആത്മാവ് സ്പന്ദിക്കുന്ന ആ ഭീമൻ ഇതാ മുന്നിലുണ്ട്. നമ്പൂതിരി സാർ വരച്ച ആ ഭീമനെ എനിക്കു സമ്മാനിച്ചത് ലാലേട്ടനാണ്. അന്നു മുതൽ ആ ഭീമൻ എന്റെ ഓഫീസിലുണ്ട്. ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ ഒന്നാണ് എനിക്കാ ഭീമൻ. അദ്ദേഹത്തെ ഏറ്റവും ആദരവോടെ നമിക്കുന്നു. ആദരാഞ്ജലികൾ…

 

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies