സ്‌കൈ ഡൈവിംഗിൽ ലോക റെക്കോഡ് സ്വന്തമാക്കി മലയാളി യുവാവ്; ജിതിൻ 43,000 അടി ഉയരത്തിൽ നിന്നും ഭൂമിയെ തൊട്ടത് ദേശീയ പതാക കയ്യിൽ കെട്ടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌കൈ ഡൈവിംഗിൽ ലോക റെക്കോഡ് സ്വന്തമാക്കി മലയാളി യുവാവ്; ജിതിൻ 43,000 അടി ഉയരത്തിൽ നിന്നും ഭൂമിയെ തൊട്ടത് ദേശീയ പതാക കയ്യിൽ കെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 08:03 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അമേരിക്കയിലെ ടെന്നസി സ്റ്റേറ്റിൽവെച്ച് 43,000 അടി ഉയരത്തിൽ വിമാനത്തിൽ നിന്ന് സ്‌കൈ ഡൈവിംഗ് നടത്തി ലോക റെക്കോർഡ് കരസ്ഥമാക്കി മലയാളി യുവാവ്. കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി ജിതിൻ വിജയൻ ആണ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഈ കഴിഞ്ഞ ജൂലൈ ഒന്നിന് ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിയ്‌ക്കായിരുന്നു ജിതിൻ സ്‌കൈ ഡൈവിംഗ് നടത്തിയത്. 43,000 അടി ഉയരത്തിൽ നിന്നും ദേശീയ പതാക കയ്യിൽ കെട്ടി സ്‌കൈ ഡൈവിംഗ് നടത്തിയെന്ന നേട്ടവും ജിതിൻ സ്വന്തമാക്കിയിരുന്നു.

43,000 അടി ഉയരത്തിൽ നിന്ന് ഭൂമിയെ സ്പർശിക്കുന്നതിനായി ഏഴ് മിനിട്ടായിരുന്നു നാൽപ്പത്തിഒന്നുകാരനായ ജിതിൽ എടുത്ത സമയം. ഇതിൽ മൂന്ന് മിനിറ്റ് ഫ്രീ ഫാൾ ആയിരുന്നു. 5500 അടി ഉയരത്തിൽ നിന്നും പാരച്യൂട്ട് ഉയർത്തിയതിന് ശേഷം നാല് മിനിറ്റിലായിരുന്നു ലാൻഡ് ചെയ്തത്.

എറണാകുളത്ത് സ്ഥിതി ചെയ്യുന്ന എൻ ഡൈമെൻഷൻസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയുടെ സിഇഒ ആണ് ഇദ്ദേഹം. കുട്ടിക്കാലം മുതൽ തന്നെ ജിതിന്റെയുള്ളിൽ പറക്കണമെന്ന ആഗ്രഹം ഉടലെടുത്തിരുന്നു. ഇത്തരത്തിൽ പറക്കുന്നതിനുള്ള മോഹം ഇദ്ദേഹത്തെ കൊണ്ടെത്തിച്ചത് പാരാഗ്ലൈഡിംഗിലാണ്. ഇതിന് ശേഷമായിരുന്നു സ്‌കൈ ഡൈവിംഗിലേയ്‌ക്കുള്ള ചുവടുമാറ്റം.

സ്‌പെയിനിൽ നിന്നാണ് എ ഗ്രേഡ് ലൈസൻസ് ജിതിൻ സ്വന്തമാക്കുന്നത്. ദുബായ്, അബുദാബി, യുകെ എന്നിവിടങ്ങളിലെ സ്‌കൈ ഡൈവിംഗ് സെന്ററുകളിൽ പരിശീലനം നടത്തി. പനായി സ്വദേശികളായ വിജയന്റെയും സത്യഭാമയുടെയും മകനാണ് ജിതിൻ.

Tags: JITHIN
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies