കൊൽക്കത്ത: ബംഗാളിൽ ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പ്. രാവിലെ 7 മണിയോടുകൂടി പോളിങ് ആരംഭിച്ചു. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഏകദേശം 5.67 കോടി ജനങ്ങളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. 22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 5 മണിക്ക് അവസാനിക്കും. ജൂലൈ 11 നാണ് വോട്ടെണ്ണല്‍. സംസ്ഥാനത്തെ ക്രമസമാധാനം കണക്കിലെടുത്ത് 485 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. 70,000 പോലീസുകാര്‍ക്ക് പുറമേയാണിത്. സംസ്ഥാനത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കേന്ദ്ര സേന എത്തുന്നത് ആദ്യമായാണ്.
Comments