ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്ന് എംവി ഗോവിന്ദൻ; സിപിഎമ്മിന്റെ ക്ഷണം ആത്മാർത്ഥമാകണമെന്ന് പി.എം.എ സലാം; കെണിയിൽ മുസ്ലീം ലീഗ് വീഴില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്ന് എംവി ഗോവിന്ദൻ; സിപിഎമ്മിന്റെ ക്ഷണം ആത്മാർത്ഥമാകണമെന്ന് പി.എം.എ സലാം; കെണിയിൽ മുസ്ലീം ലീഗ് വീഴില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 01:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ലീഗ് സ്വീകരിക്കുന്ന നിലപാടിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗുമായി തൊട്ടുകൂടായ്മയില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. യുസിസിയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചത് പ്രശ്‌നാധിഷ്ഠിത ക്ഷണമായാണ്. അത് രാഷ്‌ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അതേസമയം സിപിഎമ്മിന്റെ ക്ഷണത്തെ ചൊല്ലി ലീഗിൽ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. സിപിഎമ്മിന്റെ യുസിസി സെമിനാറിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യം യുഡിഎഫിൽ ചർച്ച ചെയ്ത് സംസാരിക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കി. യുസിസി വിഷയത്തിലുള്ള സിപിഎമ്മിന്റെ എതിർപ്പ് ആത്മാർത്ഥമാകണമെന്നും മറ്റ് അജണ്ടകൾ പാടില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

എന്നാൽ സിപിഎമ്മിന്റെ നീക്കം ദുരുദ്ദേശത്തോടെയാണെന്നും സിപിഎമ്മിന്റെ നയം അപകടം പിടിച്ചതാണെന്നും ഇ.ടി മുഹമ്മ് ബഷീർ എംപി പറഞ്ഞു. വൃത്തിക്കെട്ട രാഷ്‌ട്രീയക്കളിയാണ് സിപിഎം പയറ്റുന്നതെന്നും ഈ കെണിയിൽ മുസ്ലീം ലീഗ് വീഴില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ വിമർശിച്ചു.

എന്നാൽ സെമിനാർ സമിതിയിൽ ഉൾപ്പെടുത്തിയത് അറിഞ്ഞിട്ടില്ലെന്നാണ് സമസ്തയുടെ പ്രതികരണം. വിഷയത്തിൽ സമസ്തയുടെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കുമെന്ന് സുന്നി നേതാവ് മുസ്തഫ മുണ്ടുപാറ അറിയിച്ചു. സെമിനാറിലേക്ക് ക്ഷണിച്ചാലും കോൺഗ്രസ് പോകില്ലെന്നാണ് യുഡിഎഫ് കൺവീനർ ഹസ്സന്റെ നിലപാട്. ലീഗ് പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് കൺവീനർ പ്രതീക്ഷ പങ്കുവച്ചു.

Tags: CPMMV Govindhan
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies