ന്യൂഡിൽസ്! അങ്ങ് ചൈനയിൽ നിന്നും ഇങ്ങ് ഇന്ത്യയിലേയ്‌ക്ക് പാഞ്ഞെത്തിയ ഈ നൂൽക്കെട്ടുകളെ ബഹുഭൂരിപക്ഷം ആളുകൾക്കും ഇഷ്ടമാണ്. പാചകത്തിൽ എളുപ്പവഴികൾ തേടുമ്പോഴാണ് 2 മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഈ പാശ്ചാത്യ ഭക്ഷണം നമുക്ക് മുന്നിൽ അവതരിക്കുന്നത്. മാഗി, യിപ്പി എന്നീങ്ങനെ വിവിധ പേരുകളിൽ, വർണങ്ങളിൽ വരുന്ന ഈ വിരുതന് ആരാധകരേറെയാണ്. അതുകൊണ്ടു തന്നെ ന്യൂഡിൽസ് ഫാക്ടറികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. 20 ലക്ഷം രൂപയോളം നിക്ഷേപിക്കാൻ നിങ്ങൾക്കാവുമെങ്കിൽ പ്രതിമാസം 2 ലക്ഷം രൂപയിലധികം സമ്പാദിക്കാൻ സാധിക്കുന്ന ഒരു ന്യൂഡിൽസ് ഫ്ക്ടറി നിങ്ങൾക്കും തുടങ്ങാവുന്നതാണ്.
ഒരു ന്യൂഡിൽസ് ഫാക്ടറി ആരംഭിക്കുമ്പോൾ പ്രധാനമായി വരുന്ന ചിലവുകളിൽ ഒന്നാണ് ഉപകരണങ്ങളുടെ വില. അതിനുപുറമെ ടാക്‌സുകൾ, ഇലക്ട്രിസിറ്റി ബില്ലുകൾ തുടങ്ങി നിരവധി ചിലവുകൾ പ്രാരംഭഘട്ടത്തിൽ ഉണ്ടാവും. 20 ലക്ഷം രൂപ ചിലവഴിക്കാൻ നിങ്ങളിലുണ്ടെങ്കിൽ സുഖമായി പ്രതിമാസം 2 ലക്ഷം രൂപയിലധികം നിങ്ങൾക്ക് ഈ മേഖലയിൽ നിന്നും സമ്പാദിക്കാവുന്നതാണ്. കൂടാതെ ചെറുകിട സംരംഭർക്കായി നിരവധി ഗവൺമെന്റ് സബ്‌സിഡി സ്‌കീമുകളും നിലവിലുണ്ട്.















