തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഭൂചലനം. തൃശൂരിലെ ആമ്പല്ലൂർ,കല്ലൂർ മേഖലയിലാണ് ഒരു മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു സെക്കൻഡ് മാത്രമാണ് ഭൂചലനം നീണ്ടു നിന്നതെന്നും ഭൂമിക്കടിയിൽ നിന്ന് വലിയ പ്രകമ്പനം കേട്ടതായും നാട്ടുകാർ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടാകുന്നത്. റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെ മാത്രമാണ് പ്രകമ്പനത്തിന്റെ തോത് രേഖപ്പെടുത്തിയതെന്നും അതിനാൽ ഇത് ഭൂചലനമായി പരിഗണിക്കാൻ കഴിയില്ലെന്നുമാണ് അധികൃതരുടെ വാദം.
Comments