ഡൽഹിയിൽ നാല് പതിറ്റാണ്ടിന് ശേഷം റെക്കോർഡ് മഴ; ഹിമാചൽപ്രദേശിൽ 5 പേർ മരിച്ചു; ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ നാല് പതിറ്റാണ്ടിന് ശേഷം റെക്കോർഡ് മഴ; ഹിമാചൽപ്രദേശിൽ 5 പേർ മരിച്ചു; ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 01:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കുത്തിയൊലിച്ചു പെയ്യുന്ന മഴയെക്കാളേറെയാണ് ഉത്തരേന്ത്യയിലെ ജനങ്ങളുടെ വിലാപം. ഹിമാചൽപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പടെ സംസ്ഥാനങ്ങളിൽ മഴ കനത്ത നാശം വിതച്ചു. ഡൽഹിയിൽ നാല് പതിറ്റാണ്ടിനു ശേഷമുള്ള റെക്കോർഡ് മഴയാണിത്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും റെഡ് അലർട്ടും ഡൽഹിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

കനത്ത മഴയെത്തുടർന്ന് ഡൽഹിയിൽ പല ഇടങ്ങളിലും വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹിമാചൽ പ്രദേശിൽ മഴയുമായി ബന്ധപ്പെട്ട വ്യത്യസ്ത സംഭവങ്ങളിൽ അഞ്ച് പേർ മരണപ്പെട്ടു. ഷിംലയിൽ മൂന്ന്, ചമ്പയിൽ ഒരാൾ, കുളുവിൽ ഒരാൾ എന്നിങ്ങനെയാണ് മരണപ്പെട്ടത്. സംസ്ഥാനത്തെ ബിയാസ് നദി അപകടരേഖയ്‌ക്ക് മുകളിൽ ഒഴുകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ അധികൃതർ നിർദ്ദേശം നൽകി. സോളൻ ജില്ലയിലെ കസൗലി മേഖലയിൽ ശനിയാഴ്ച രാവിലെയുണ്ടായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിർമ്മാണത്തിലിരിക്കുന്ന ആറ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലാ ഭരണകൂടം തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഷിംല, സിർമൗർ, ലാഹൗൾ, സ്പിതി, ചമ്പ, സോളൻ ജില്ലകളിലെ നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു.

കരോൾബാഗിൽ ഫ്ലാറ്റിന്റെ സീലിംഗ് തകർന്ന് വീണ് ഒരാൾ മരണപ്പെട്ടപ്പോൾ, രാജസ്ഥാനിൽ മഴക്കെടുതിയിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജമ്മുകശ്മീരിൽ അമർനാഥ് തീർത്ഥാടന യാത്ര താത്കാലികമായി നിർത്തിവെച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് കുടുങ്ങി കിടന്നിരുന്ന തീർത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. ജമ്മു – ശ്രീനഗർ ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് താത്കാലികമായി അടച്ചിരിക്കുകയാണ്. ഷിംല കാൽക ട്രെയിൻ സർവ്വീസും നിർത്തിവെച്ച സാഹര്യത്തിൽ വിനോദ സഞ്ചാരികളും തീർത്ഥാടകരും ജാഗ്രത പാലിക്കണമെന്നും മഴ രണ്ട് ദിവസം കൂടി തുടരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: DelhiRainnorth india
Share
Tweet
SendShare

More News from this section

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies