എംടിയുടെ ‘ചെറിയ ചെറിയ ഭൂകമ്പങ്ങൾ’ എന്ന കഥയെ ആസ്പദമാക്കി എംടി തന്നെ തിരക്കഥ ഒരുക്കിയ ചിത്രമാണ് ‘എന്ന് സ്വന്തം ജാനകിക്കുട്ടി’. ചിത്രത്തില്‍ ജാനകിക്കുട്ടി എന്ന പതിനാലുകാരിയും കുഞ്ഞാത്തോൽ എന്ന സ്നേഹമുള്ള യക്ഷിയും തമ്മിലുള്ള സ്നേഹബന്ധമാണ് ചിത്രം. ജോമോൾ ജാനകിക്കുട്ടിയെ അവതരിപ്പിച്ചപ്പോൾ വെള്ളാരം കണ്ണുകളുള്ള കുഞ്ഞാത്തോലായി ചിത്രത്തിലെത്തിയത് ചഞ്ചലായിരുന്നു.
ചിത്രം പുറത്തിറങ്ങിയിട്ട് 25 വർഷം കഴിയുകയാണ്. ചിത്രത്തിലെ ജാനകിക്കുട്ടി എന്ന കഥാപാത്രത്തിന് നടി ജോമോളിനെ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ തേടിയെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചഞ്ചലും ജോമോളും കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇരുവരുടെയും ചിത്രത്തിന്റെ താഴെ രസകരമായ നിരവധി കമന്റുകളാണ് നിറയുന്നത്.
ചന്ദ്രശേഖരൻ പിള്ളയാണ് ജോമോളുടെ ഭർത്താവ്. വിവാഹശേഷം ജോമോൾ ഹിന്ദുമതം സ്വീകരിക്കുകയും ഗൗരി ചന്ദ്രശേഖര പിള്ള എന്ന പേര് സ്വീകരിക്കുകയും ചെയ്തു. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത ജോമോൾ ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും ഷോകളിലും സജീവമാണ്.
മോഡലിംഗിലൂടെയാണ് ചഞ്ചല്‍ ശ്രദ്ധ നേടിയത്. പിന്നീട് നിരവധി പരിപാടികളുടെ അവതാരകയായി. കോഴിക്കോട്ടുകാരിയായ ചഞ്ചല്‍ നല്ലൊരു നര്‍ത്തകി കൂടിയാണ്. ലോഹിതദാസിന്റെ ഓര്‍മ്മച്ചെപ്പ് എന്ന ചിത്രത്തിലും ചഞ്ചൽ അഭിനയിച്ചിരുന്നു. ഭര്‍ത്താവ് ഹരിശങ്കറിനും മക്കളായ നീഹാരിനും നിളയ്‌ക്കുമൊപ്പം അമേരിക്കയിലാണ് ചഞ്ചൽ ഇപ്പോൾ.















