മഴയൊക്കെയല്ലേ, ട്രിപ്പൊക്കെ പോകണ്ടേ? ഇത്തവണ കേരളം വിട്ടുപിടിച്ചോളൂ! മഴക്കാലം ആസ്വദിക്കാൻ പറ്റിയ ഇന്ത്യൻ നഗരങ്ങളിതാ...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഴയൊക്കെയല്ലേ, ട്രിപ്പൊക്കെ പോകണ്ടേ? ഇത്തവണ കേരളം വിട്ടുപിടിച്ചോളൂ! മഴക്കാലം ആസ്വദിക്കാൻ പറ്റിയ ഇന്ത്യൻ നഗരങ്ങളിതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 09:02 pm IST
Facebook
Twitter
WhatsAppTelegram

മഴക്കാല യാത്രകൾക്ക് പ്രത്യേക അനുഭൂതിയാണ്, പ്രത്യേക ചന്തമാണ്. ആ യാത്രയിലുടനീളം വ്യത്യസ്തമായ അനുഭൂതിയാകും എന്നത് സംശമില്ലാത്ത കാര്യമാണ്. ചിലർക്ക് കേരളത്തിനകത്തെ മഴക്കാലയാത്ര നടത്താനാണ് ആഗ്രഹമെങ്കിൽ മറ്റ് ചില യാത്ര പ്രേമികൾക്ക് കേരളത്തിന് പുറത്ത് യാത്ര ചെയ്യാനാകും ഇഷ്ടം.അത്തരക്കാർക്ക് സന്ദർശിക്കാൻ അനുയോജ്യമായ ചില സ്ഥലങ്ങൾ പരിചയപ്പെടാം.

സന്ദർശകർക്ക് അദ്വിതീയവും അവിസ്മരണീയവുമായ അനുഭവം നൽകുന്ന സ്ഥലങ്ങൾ ഇന്ത്യയിൽ അനവധിയാണ്. മഴക്കാലം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കുള്ള ആദ്യത്തെ ഓപ്ഷനാണ് മഹാബലേശ്വർ. മഹാരാഷ്‌ട്രയിലെ സതാര ജില്ലയിലാണ് ഈ മനോഹരയിടം. മനം കുളിർപ്പിക്കുന്ന തരത്തിലുള്ള പ്രകൃതിദൃശ്യങ്ങളും സമൃദ്ധമായ മഴയും കോടമഞ്ഞും നൽകുമെന്നത് തീർച്ചയാണ്. രാജ്യത്ത് ഏറ്റവും അധികം മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഇത്. പുരാതന ക്ഷേത്രങ്ങളും താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞതാണ് മഹാബലേശ്വരിലേക്കുള്ള പാത. സാഹസികത ഇഷ്ടപ്പെടുന്നവർക്കും പ്രകൃതി സ്‌നേഹികൾക്കും മഹാബലേശ്വറിലേക്ക് സ്വാഗതം. അതിമനോഹരമായ പച്ചപ്പിന്റെ പറുദീസയിൽ ആശ്വാസം കണ്ടെത്താൻ കഴിയുമെന്നതിൽ സംശയമില്ല.

മഴ എന്ന കേട്ടാൽ ആദ്യം ഓടിയെത്തുന്ന പേരാകും ചിറാപുഞ്ചി. വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയിലെ ഈസ്റ്റ് ഖാസിയിലാണ് ചിറാപുഞ്ചി. ഭൂമിയിലെ ഏറ്റവും ആർദ്രതയുള്ള രണ്ടാമത്തെ സ്ഥലമാണിത്. പ്രകൃതിയുടെ മനോഹാരിത അത്രമേൽ പ്രദർശിപ്പിക്കുന്ന മറ്റൊരിടമില്ലെന്ന് വേണം പറയാൻ. പ്രകൃതിദത്തമായ വിസ്മയങ്ങളുടെ നാടാണ് ചിറാപുഞ്ചി. മഴ അനുഭവിക്കുന്നതിനൊപ്പം തീർച്ചയായും ഓർക്കാൻ ഒരുപിടി നല്ല ഓർമ്മകൾ കൂടി നൽകുമെന്ന കാര്യത്തിൽ സംശയമില്ല. പ്രകൃതിവിസ്മയങ്ങൾക്കൊപ്പം ഖാസി സംസ്‌കാരത്തിന്റെയും ഒന്നിക്കലാണ് ചിറാപുഞ്ചിയുടെ മനോഹാരിത.

ദക്ഷിണേന്ത്യയിലെ അഗുംബെയാണ് മറ്റൊരു സ്ഥലം. ഇന്ദ്രദേവൻ നിറഞ്ഞ് അനുഗ്രഹിച്ചിരിക്കുന്ന ഒരിടമാണിത്. കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളിയിലാണ് ഈ പ്രദേശം. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം അറിയണമെങ്കിൽ ഇവിടെ എത്തിയാൽ മതിയെന്നാണ് സഞ്ചാരികൾ പറയുന്നത്. മഴക്കാടുകളാൽ സമൃദ്ധമായ ഇവിടം ഒനകെ അബി, ബകർണ, ജോഗി എന്നിങ്ങനെയുള്ള വെള്ളച്ചാട്ടങ്ങളാൽ സമൃദ്ധമാണ് ഇവിടം. സൂരോദയം ആസ്വദിക്കുന്നതിനൊപ്പം താഴ്‌വരയുടെ അടിയിലുള്ള ശ്രീ വേണുഗോപാല കൃഷ്ണ സ്വാമി ക്ഷേത്ര ദർശനവും സഞ്ചാരികൾക്ക് ആസ്വദിക്കാവുന്നതാണ്. തെക്ക് സോമേശ്വര വന്യജീവി സങ്കേതവും സ്ഥിതി ചെയ്യുന്നു.

അരുണാചൽ പ്രദേശിന്റെ ഗേറ്റ്‌വേ എന്നറിയപ്പെടുന്ന പാസിഘട്ടാണ് സഞ്ചാരപ്രേമികൾക്കുള്ള അടുത്ത ഓപ്ഷൻ. ഹിമാലയത്തിന്റെ കിഴക്കൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന പട്ടണം അരുണാചലിലെ ഏറ്റവും പഴക്കം ചെന്ന പട്ടണമാണ്. വൈറ്റ് റിവർ റാഫ്റ്റിംഗ്, ബോട്ടിംഗ്, ആംഗ്ലിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് പ്രശസ്തമാണ് ഇവിടം. മഞ്ഞുതുള്ളികൾ പുതച്ചിരിക്കുന്ന തേയിലത്തോട്ടങ്ങളും പാസഘട്ടിനെ ആകർഷകമാക്കി മാറ്റുന്നു. ഇവിടങ്ങളിൽ യാത്ര നടത്താനും വ്യത്യസ്തയിനം പക്ഷികളെയും കാണാൻ കഴിയും. സഞ്ചാരികൾക്ക് നവ്യാനുഭവം നൽകാൻ ഈ സ്ഥലത്തിന് പറ്റുമെന്നത് നിസംശയം പറയാം.

മഹാരാഷ്‌ട്രയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്നയിടമാണ് അംബോലി. സമുദ്രനിരപ്പിൽ നിന്ന് 690 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് ഇത്. ഗോവയിലെ തീരദേശ ഹൈലാന്റിന് മുൻപുള്ള അവസാന ഹിൽ സ്റ്റേഷൻ ആണിത്. ശരാശരി 750 സെന്റിമീറ്റർ മഴയാണ് ഇവിടെ ലഭിക്കുന്നത്. കോടമഞ്ഞ് മൂടിയ കുന്നുകൾ, പച്ചപ്പ് നിറഞ്ഞ കാടുകൾ, കുതിച്ചുയരുന്ന വെള്ളച്ചാട്ടങ്ങൾ എന്നിവകളാൽ സമ്പുഷ്ടമാണിവിടം. പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും പറുദീസയൊരുക്കുകയാണ് അംബോലി.

സിക്കിമിന്റെ തലസ്ഥാന നഗരമായ ഗാംഗ്‌ടോക്ക് മഴക്കാലത്ത് സന്ദർശിക്കാൻ അനുയോജ്യമായ സ്ഥലമാണ്. 3,737 മില്ലിമീറ്ററാണ് ഇവിടുത്തെ വാർഷിക മഴയുടെ അളവ്. സോംഗോ തടാകം, കാഞ്ചൻജംഗ പർവ്വതനിരയുടെ മാസ്മരിക കാഴ്ച എന്നിവ സ്വർഗീയ അനുഭവം നൽകുന്നു. ബാൻ ജാക്രി വെള്ളച്ചാട്ടം, താഷി വ്യൂപോയിന്റ് തുടങ്ങിയ നിരവധി പ്രകൃതി ആകർഷണങ്ങളാണ് ഇവിടം കരുതിവെച്ചിരിക്കുന്നത്. മഴക്കാലത്തിന്റെ ശാന്തത അനുഭവിക്കാൻ ഗാംഗ്‌ടോക്ക് സഹായിക്കും. ബു്ദ്ധമത തീർത്ഥാടന കേന്ദ്രമായ റംടെക് മൊണാസ്ട്രിയും വന്യജീവി സങ്കേതങ്ങളും ഈ പട്ടണത്തിലാണ്.

Tags: monsoon
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies