എറണാകുളം; കോട്ടയത്ത് സിഐടിയു നേതാക്കൾ ബസുടമയെ തല്ലിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ബസ് പുറത്തിറക്കാൻ സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ബസുടമയ്ക്ക് സുരക്ഷ നൽകാതിരുന്ന പോലീസിനെതിരെ രൂക്ഷമായി വിർശനമാണ് ഹൈക്കോടതി നടത്തിയ്. ‘അടിയേറ്റത് ഉടമയ്ക്കല്ല ഹൈക്കോടതിയുടെ മുഖത്താണ്. ഹൈക്കോടതി സംരക്ഷണ ഉത്തരവുണ്ടായാലും അത് മറികടന്ന് ആരും എന്തും ചെയ്യുമെന്ന സന്ദേശമാണ് സമൂഹത്തിന് ഇത് നൽകുന്നത്’
സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകി.അന്വേഷണമുൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കണം.അന്വേഷണത്തിന് നേതൃത്വം നൽക്കുന്ന ഡിവൈ.എസ്.പിക്കാണ് നിർദ്ദേശം നൽകിയത്.പോലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും സംഘർഷം എങ്ങനെ ഉണ്ടായി, ഹർജിക്കാരന് എങ്ങനെ മർദ്ദനമേറ്റുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം.
കോടതിയിലും ലേബർ ഓഫീസറിനു മുന്നിലും തോറ്റാൽ എല്ലാ തൊഴിലാളി യൂണിയനും സ്വീകരിക്കുന്ന നടപടിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.പോലീസിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപമുണ്ടായെന്നും നടന്നത് നാടകമായിരുന്നുവോയെന്നും കോടതി ചോദിച്ചു. കോട്ടയം തിരുവാർപ്പ് സ്വദേശിയും സൈനികനുമായിരുന്ന രാജ്മോഹനെയാണ് സി.ഐ.ടി.യു നേതാവ് പേലീസിന്റെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ചത്. കോടതി ഉത്തരവോടെ ബസിറക്കാൻ വരികയും സി.ഐ.ടി.യു ബസിൽ കുത്തിയിരുന്ന കൊടികൾ എടുത്തു മാറ്റുന്നതിനിടെയുമായിരുന്നു മർദ്ദനം.
Comments