കനത്ത മഴ; ഉത്തരാഖണ്ഡിലുടനീളം റെഡ് അലർട്ട്; കേദാർനാഥ് യാത്ര നിർത്തിവെച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കനത്ത മഴ; ഉത്തരാഖണ്ഡിലുടനീളം റെഡ് അലർട്ട്; കേദാർനാഥ് യാത്ര നിർത്തിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 12:28 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പല ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 12 വരെയാണ് റെഡ് അലർട്ട് മുന്നറിയിപ്പുള്ളത്. അമർനാഥ്, ബദരീനാഥ്, കേദാർനാഥ് യാത്രകൾ അടിയന്തിരമായി നിർത്തിവയ്‌ക്കാനും ഭക്തരോട് കൂടുതൽ മുന്നോട്ട് പോകരുതെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബദരീനാഥ്, ചമോലി, പിത്തോരഗഡ്, ധാർചുല, പൗരി ഗർവാൾ, ചമ്പാവത്ത്, നൈനിറ്റാൾ, ഉദ്ദം സിംഗ് നഗർ, ഉത്തരകാശി, രുദ്രപ്രയാഗ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ്. മലയോര മേഖലകളിൽ പെയ്ത ശക്തമായ മഴ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. മഴയെ തുടർന്നുണ്ടായ നീരൊഴുക്കിൽ മലമുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ കുത്തിയൊലിച്ചു ജനവാസമേഖലകളിലേക്കും എത്തി.

മണ്ണിടിച്ചിലിനെ തുടർന്ന് ചിങ്ക, ചമോലി ജില്ലകളിൽ ബദരിനാഥ് ദേശീയപാതയിലേക്കുള്ള റോഡ് അടച്ചു. നിലവിലെ കാലാവസ്ഥയിൽ മണ്ണിടിച്ചിലിലും അവശിഷ്ടങ്ങളിലും റോഡുകൾ തകർന്നതിനാൽ നിരവധി തീർത്ഥാടകരും വിനോദസഞ്ചാരികളും പലയിടത്തും കുടുങ്ങി. ഹരിദ്വാർ-ഡൽഹി ഹൈവേയിൽ വെള്ളം കെട്ടിനിന്നതിനാൽ ഗംഗയിൽ നിന്ന് വെള്ളം ശേഖരിക്കാൻ ഹരിദ്വാറിലേക്ക് പോയ തീർത്ഥാടകർ വലിയ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. ചിങ്കയ്‌ക്ക് സമീപമുള്ള മലയിൽ നിന്ന് വീഴുന്ന അവശിഷ്ടങ്ങളും പാറകളും വലിയ കല്ലുകളും കാരണം ബദരിനാഥ് ദേശീയ പാത തടസ്സപ്പെട്ടു.

വിനോദസഞ്ചാരികളും തീർത്ഥാടകരും മഴ മാറുന്നതുവരെ ഹരിദ്വാർ, ഡെറാഡൂൺ തുടങ്ങിയ വിമാനത്താവളത്തിൽ നിന്നും കൂടുതൽ മുന്നോട്ട് പോകരുതെന്ന് ഉത്തരാഖണ്ഡ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. ഉത്തരാഖണ്ഡിൽ ഇതുവരെ 200 ലധികം റോഡുകൾ ബാരിക്കേഡ് വെച്ച് തടഞ്ഞിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് നൈനിറ്റാൾ, മുസ്സൂറി, ലാൻസ്‌ഡൗൺ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. നൈനി നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിനോദസഞ്ചാരികളുടെ വാഹനങ്ങളും വെള്ളത്തിനടിയിലാണ്.

Tags: kedarnathRainUTTARAKHAND
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies