പശ്ചിമബംഗാളിൽ ഇന്ന് വോട്ടെണ്ണൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമബംഗാളിൽ ഇന്ന് വോട്ടെണ്ണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 07:58 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ന് വോട്ടെണ്ണൽ. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടുകളാകും ആദ്യം എണ്ണുന്നത്. പിന്നീട് ജില്ലാ സമിതികളിലേക്കും ജില്ലാ പരിഷത്തുകളിലേക്കുമുള്ള വോട്ടുകൾ എണ്ണും. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കേന്ദ്രസേനയുടെ വിന്യാസം ഉണ്ടായിരിക്കും. സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും വോട്ടെണ്ണുന്നത്. ഇന്നലെ നടന്ന 73,887 സീറ്റുകളിൽ 5.67 കോടി ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിറവേറ്റി. 2.06 ലക്ഷം സ്ഥാനാർത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപക സംഘർഷങ്ങൾ നടന്നിരുന്നു. ബാലറ്റുപ്പെട്ടി നശിപ്പിക്കുക, കൊള്ളയടിക്കപ്പെടുക, ബൂത്ത് പിടിച്ചെടുക്കുക തുടങ്ങി നിരവധി ക്രമസമാധാന പ്രശ്‌നങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിൽ 19-ലധികം പേരുടെ ജീവൻ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് തിരുമാനിച്ചത്. സംഘർഷം നടന്നതിനെ തുടർന്ന് അഞ്ചു ജില്ലകളിലെ 696 ബൂത്തുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഉപതിരഞ്ഞെടുപ്പ് ശാന്തമായി നടന്നു എന്നാണ് വിലയിരുത്തുന്നത്. എന്നാൽ ചെറിയ തരത്തിലുള്ള സംഘർഷങ്ങൾ ഉപതിരഞ്ഞെടുപ്പിലും നടന്നിരുന്നു. കേന്ദ്രസേനയുടെ സാന്നിധ്യം ഇത്തരം സംഘർഷങ്ങളെ അടിച്ചമർത്താൻ സാഹായിച്ചു. അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മമത സർക്കാരിന്റെ ജനഹിതം പരീക്ഷക്കപ്പെടുമെന്നതാണ് തിരഞ്ഞെടുപ്പ് അട്ടിമറയ്‌ക്കാനുള്ള കാരണം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയാണ് സംഘർഷമെന്ന് ബിജെപി ആരോപിച്ചു.

അതേസമയം, സംഘർഷ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് ന്യൂഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംഘർഷ സ്ഥിതി വിവരിക്കുന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു.സംസ്ഥാനത്ത് നടന്നത് സമാനതകളില്ലാത്ത സംഘർഷമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Tags: bengal election
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies