യോഗ ദർശനം.
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

യോഗ ദർശനം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 12:30 pm IST
Facebook
Twitter
WhatsAppTelegram

ഭാരതീയ ദാർശനിക സിദ്ധാന്തങ്ങൾ രണ്ടുതരത്തിലാണ് രൂപപ്പെട്ടിട്ടുള്ളത്. ഒന്ന് വേദങ്ങളെ അംഗീകരിച്ചിട്ടുള്ള ആസ്തികന്മാരും രണ്ട് വേദങ്ങളെ അംഗീകരിക്കാത്ത നാസ്തികന്മാരും. അതിൽ ആസ്തിക വിഭാഗത്തിൽപ്പെട്ടവയെ ഷഡ് ദർശനം അഥവാ ആറു ദർശനങ്ങൾ എന്ന് പറയുന്നു. സാംഖ്യം, യോഗം, ന്യായം, വൈശേഷികം പൂർവ്വമീമാംസ, ഉത്തരമീമാംസ എന്നിവയാണ് ആസ്തിക ദർശനങ്ങൾ. നാസ്തിക ദർശനത്തിൽ ചാർവാക – ജൈന – ബുദ്ധ ദർശനങ്ങളാണുള്ളത്.

കപിലമഹർഷിയാണ് സാംഖ്യ ദർശനത്തിന്റെ സ്ഥാപകൻ. പതഞ്ജലി മഹർഷി യോഗ ദർശനത്തിന്റെയും, അക്ഷപാദ  ഗൗതമമഹർഷി ന്യായദർശനത്തിന്റെയും, കാണാദ മഹർഷി വൈശേഷിക ദർശനത്തിന്റെയും സ്ഥാപകരാണ്. ജൈമിനി മഹർഷിയാണ് മീമാംസാ ദർശനത്തിന്റെ ഉപജ്ഞാതാവ്. വേദാന്തം അഥവാ ഉത്തരമീമാംസാ ദർശനത്തിന്റെ ഉപജ്ഞാതാവ് വ്യാസമഹർഷി ആകുന്നു.

മഹർഷി പതഞ്ജലിയുടെ യോഗസൂത്രമാണ് യോഗ ദർശനത്തിന്റെ ആധികാരിക ഗ്രന്ഥം. സാംഖ്യദർശനത്തിനോട് പലതരത്തിലും സാമ്യം പുലർത്തുന്ന ഒരു ദർശനമാണ് യോഗദർശനം. അതിനാൽ സഈശ്വരസാംഖ്യം എന്നും യോഗദർശനം അറിയപ്പെടുന്നു.

തനിക്ക് മുമ്പ് തന്നെ സമുദായത്തിൽ യോഗചിന്തകൾ ഉണ്ടായിരുന്നെന്നും അവയെ 196 സൂത്രങ്ങളിലായി പതഞ്ജലി മഹർഷി അവതരിപ്പിക്കുകയായിരുന്നു എന്നും പല ശാസ്ത്ര ചിന്തകരും  വിശ്വസിച്ചുവരുന്നു.

ചിത്തവൃത്തി നിരോധനത്തിലൂടെ മോക്ഷപ്രാപ്തി എന്നതാണ് പ്രധാനതത്വം. 196 സൂത്രങ്ങൾ നാല് അധ്യായമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സമാധിപാദം, സാധനനപാദം, വിഭൂതിപാദം, കൈവല്യപാദം എന്നിവയാണ് അവ. സമാധിപാദത്തിൽ 51 , സാധനപാദത്തിൽ 55 , വിഭൂതിപാദത്തിൽ 56 ഉം കൈവല്യപാദത്തിൽ 34 ഉം സൂത്രങ്ങളാണ് ഉള്ളത്.
അഷ്ടാംഗ യോഗത്തിന്റെ പരിശീലനം വഴി ശരീരത്തിന്റെയും മനസ്സിന്റെയും പൂർണ നിയന്ത്രണം അനുശാസിക്കുന്ന യോഗസൂത്രങ്ങൾ ഒരു മോക്ഷശാസ്ത്രം കൂടിയാണ്. പ്രത്യക്ഷം, അനുമാനം, ആഗമം എന്നീ പ്രമാണങ്ങളെയും സാംഖ്യത്തിൽ പ്രതിപാദിക്കുന്ന പഞ്ചവിംശതിതത്വങ്ങളെയും യോഗ ദർശനം അംഗീകരിക്കുന്നുണ്ട്. സാംഖ്യദർശനം താത്വികവും യോഗ ദർശനം അതിന്റെ പ്രായോഗിക വകഭേദവും ആണെന്ന് പണ്ഡിതർ നിരീക്ഷിക്കുന്നു.

ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ്  ജനം ടിവി വെബ്‌സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/tag/dr-akshay-m-vijay/

Tags: yogaSUBDr Akshay M Vijay
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

Latest News

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies