പിതൃതർപ്പണത്തിന് ബ്രിട്ടനിലും അവസരം;കർക്കിടകവാവിന് തിലോദകത്തിനു യു കെയിൽ സൗകര്യമൊരുക്കി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിതൃതർപ്പണത്തിന് ബ്രിട്ടനിലും അവസരം;കർക്കിടകവാവിന് തിലോദകത്തിനു യു കെയിൽ സൗകര്യമൊരുക്കി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 02:49 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിന് പുറത്തേക്ക് പ്രവാസികളായി പോകുന്നവർ ഏറ്റവും കൂടുതൽ വിഷമം അനുഭവിക്കുന്ന ഒരു ദിനം കർക്കിടക വാവ് ദിവസമാണ്. കേരളത്തിലുള്ളവർ എല്ലാവരും പിതൃതർപ്പണത്തിനായി ആലുവ മണപ്പുറത്തേക്കും തിരുനാവായിലേക്കും വർക്കലയിലെ പാപനാശത്തേക്കുമൊക്കെ പോകുമ്പോൾ മൺമറഞ്ഞ പൂർവികർക്ക് അർഹിക്കുന്ന തിലോദകം നൽകാനാവാതെ പ്രവാസികൾ വിഷമിക്കാറുണ്ട്.

ആ അവസരത്തിലാണ് യുകെയിൽ നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ് എല്ലാ കൊല്ലവും പിതൃതർപ്പണ ദിനം ആചരിക്കുന്നത്. യുകെയിൽ നോട്ടിങ്ഹാമിലെ River Trent പിതൃ തർപ്പണ വേദിയിലാണ് ഇതിനു വേണ്ട സൗകര്യം ഒരുക്കിയിരിക്കുന്നത്. പിതൃതർപ്പണം നടത്തുവാനായി പ്രാദേശിക ഗവൺമെൻറ് സംവിധാനങ്ങളുടെയും വകുപ്പുകളുടെയും പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഈ പിതൃതർപ്പണവേദി ഒരുക്കിയിരിക്കുന്നത്.

ട്രെൻഡ് നദിക്കരയിലെ താഴ്വരയിൽ പിതൃതർപ്പണത്തിനായി എത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ് ഒരുക്കിയിട്ടുണ്ട്. പിതൃർപ്പണത്തിന് വേണ്ട സാമഗ്രികളും കാർമ്മികരും അവിടെ ലഭ്യമായിരിക്കും.
ജൂലായ് 17 നാണ് ചടങ്ങുകൾ നടക്കുക. രാവിലെ 9 മണി മുതൽ ഉച്ചയ്‌ക്ക് ഒന്നര വരെ പിതൃതർപ്പണത്തിനുള്ള സൗകര്യങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ അനേകം കൊല്ലങ്ങളായി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ഈ പ്രദേശത്ത് ആയിരക്കണക്കിന് ആൾക്കാർ തങ്ങളുടെ പൂർവികർക്ക് തിലോദകം സമർപ്പിച്ചിട്ടുണ്ട്.

അഖിലപിതൃക്കളുടെയും മോക്ഷത്തിനായി പ്രാർത്ഥിച്ച്, തിലോദകം സമർപ്പിക്കുവാനായുള്ള ദിനത്തിൽ ബലിയിട്ടാൽ പിതൃക്കൾക്കു മോക്ഷം കിട്ടുമെന്നു വിശ്വാസം. പരേതാത്മാക്കളുടെ സദ്ഗതിക്കായി വിധിപ്രകാരം ശ്രദ്ധയോടെ ചെയ്യേണ്ടത് കൊണ്ട് ‘ശ്രാദ്ധം’ എന്നും പിതൃതർപ്പണ ചടങ്ങുകളെ ആചാര്യന്മാർ വിശേഷിപ്പിച്ചിട്ടുണ്ട്.
വിശദ വിവരങ്ങൾക്കും രജിസ്ട്രേഷൻ നിർദേശങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

താഴെ കൊടുത്തിരിക്കുന്ന ഇവൻ്റ് ലിങ്കിൽ രജിസ്റ്റർ ചെയ്താലും മതിയാവും.

https://www.eventbrite.co.uk/e/pithru-tharppanam-2023-tickets-668650380287

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

സുരേഷ് ശങ്കരൻകുട്ടി – 07940 658142
ഗോപകുമാർ – 07932 672467
പ്രശാന്ത് – 07863 978338

Date and time
Mon, 17 Jul 2023 09:00 – 13:30 BST

Location
TRENT VALLEY
Nottingham
NG11 8NH

Tags: SUBKarkidaka Vavu BaliKarkidaka Vavu Bali 2023
Share
Tweet
SendShare

More News from this section

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

Latest News

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

എഫ്-35 വില്‍ക്കാന്‍ അമേരിക്കയുടെ ഔദ്യോഗിക വാഗ്ദാനമില്ല; റഷ്യയുടെ എസ്യു-57-ലും തീരുമാനമായില്ല: വ്യോമസേനാ മേധാവി

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ തൃക്കാക്കരയിൽ അറസ്റ്റിൽ

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies