ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2026, 02:07 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ചെന്നൈ മെട്രോ റെയിൽ രണ്ടാംഘട്ടത്തിലെ ആദ്യ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി  സി.ജോസഫ് വിജയ്‌ക്കൊപ്പം പ്രധാനമന്ത്രി മെട്രോയിൽ യാത്രയും നടത്തി. ചെന്നൈയിലെ പൊതുഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പൂനമല്ലി ബൈപാസ്–വടപളനി പാതയാണ് യാത്രക്കാർക്കായി തുറന്നത്. ഏകദേശം 4,900 കോടി രൂപ ചെലവിലാണ് ഈ പാത വികസിപ്പിച്ചത്.

15 കിലോമീറ്റർ പാത; 11 സ്റ്റേഷനുകൾ
പൂനമല്ലി ബൈപാസിനും വടപളനിക്കും ഇടയിലുള്ള ഏകദേശം 15 കിലോമീറ്റർ പാതയിൽ 11 സ്റ്റേഷനുകളാണുള്ളത്. ആദ്യഘട്ടത്തിൽ 15 ട്രെയിനുകളാണ് സർവീസ് നടത്തുക. തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളയിലും തിരക്ക് കുറഞ്ഞ സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിലും ട്രെയിനുകൾ ലഭ്യമാകും.

രാവിലെ 7 മുതൽ രാത്രി 9 വരെ സർവീസ്
ഉദ്ഘാടനദിനമായ ഒക്ടോബർ 11-ന് വൈകിട്ട് നാലുമണിക്ക് ശേഷമാണ് യാത്രക്കാർക്കുള്ള സർവീസ് ആരംഭിക്കുക. ഒക്ടോബർ 12 മുതൽ രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ ട്രെയിനുകൾ സർവീസ് നടത്തും. നിലവിൽ ഒന്നാംഘട്ട മെട്രോ പാതയിൽ രാവിലെ അഞ്ചുമുതൽ രാത്രി 11 വരെയാണ് സർവീസ്.

ആറു സ്റ്റേഷനുകളിൽ നിർമാണം തുടരുന്നു
പോറൂർ ജങ്ഷനും വടപളനിക്കും ഇടയിലുള്ള ആറു സ്റ്റേഷനുകളിലെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് തുടക്കത്തിൽ  പ്രവൃത്തി സമയം കുറച്ചത്. നിർമാണം പൂർത്തിയാകുന്നതോടെ ട്രെയിൻ സർവീസുകളുടെ ഇടവേള കുറയ്‌ക്കാനാകുമെന്നാണ് പ്രതീക്ഷ.

118.9 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ മെട്രോ രണ്ടാംഘട്ട പദ്ധതി നഗരത്തിലെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന വിപുലമായ ഗതാഗത ശൃംഖലയാണ്. ആദ്യ പാതയുടെ പ്രവർത്തനം ആരംഭിച്ചതോടെ ചെന്നൈയിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ പൊതുഗതാഗത സംവിധാനം ലഭ്യമാകും.

Tags: Metropm modiTamil Nadu CM Vijay
Share
Tweet
SendShare

More News from this section

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

എഫ്-35 വില്‍ക്കാന്‍ അമേരിക്കയുടെ ഔദ്യോഗിക വാഗ്ദാനമില്ല; റഷ്യയുടെ എസ്യു-57-ലും തീരുമാനമായില്ല: വ്യോമസേനാ മേധാവി

ചരടുവലിക്കുന്നതാര്? രാജ്യവിരുദ്ധ കലാപത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ നടൻ ഇമ്രാൻ ഖാൻ അമേരിക്കൻ പൗരൻ

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

Latest News

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ തൃക്കാക്കരയിൽ അറസ്റ്റിൽ

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies