കണ്ണൂർ: ന്യൂമാഹിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശി റുബൈദ പി.കെ. (34), കോഴിക്കോട് വേളം സ്വദേശി അജ്മൽ വി.പി. (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂമാഹി അഴീക്കലിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇവിടെനിന്ന് വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 16.5838 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
പിടിയിലായ റുബൈദയ്‌ക്കെതിരെ തലശ്ശേരി, ന്യൂമാഹി, മട്ടന്നൂർ പോലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട മുൻകാല കേസുകളുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പിടിയിലായവരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.















