ലക്നൗ: ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടി വരുന്ന ഒന്നാണ് സാരി. ഭാരതീയരുടെ സംസ്കാരത്തിന്റെ ഭാഗമായ ഏറ്റവും മനോഹരമായ വസ്ത്രമാണിത്. വ്യത്യസ്ത തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും സാരി ധരിക്കുമ്പോൾ പ്രത്യേക തരം ഭംഗിയാണ്. ബനാറസി സാരി മുതൽ കാഞ്ജീവരം സാരി വരെ വ്യത്യസ്ത ഡിസൈനുകളിലും ഇനങ്ങളിലും സാരികളുണ്ട്.
ഇപ്പോഴിതാ, സാരി പ്രേമികളുടെ ഇടയിൽ ശ്രദ്ധ നേടുന്നത് 21 ലക്ഷം രൂപയുടെ ഒരു സാരിയാണ്. ഇത്രയും ഭീമമായ തുകയിൽ ഈ സാരി വിൽക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഏകദേശം രണ്ട് വർഷമെടുത്ത് ഒരൊറ്റ നൂലിലാണ് ഈ സാരി നിർമ്മിച്ചതെന്നാണ് നിർമ്മാതാവ് ഹൈദർ അലി ഖാൻ പറയുന്നത്. കൂടാതെ, ജപ്പാനിൽ നിന്നുള്ള യഥാർത്ഥ സ്വരോവ്സ്കി മുത്തുകളും ഈ സാരിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ അത്രയധികം ആകർഷിക്കുന്ന തരത്തിലാണ് ഈ സാരിയുടെ മുഴുവൻ വർക്കുകളും.
വെള്ള നിറത്തിൽ രാജകീയ പ്രൗഢി തോന്നുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ. ഇതിൽ കോഴിതൂവലിന്റെ ആകൃതിയിൽ 32 തുന്നലുകളുണ്ട്. ഇവ കരകൗശല വിദഗ്ധർ നിർമ്മിച്ചതാണ്. ഇത് കൂടാതെ സാരിയുടെ മറ്റൊരു സവിശേഷത ലക്നൗവിൽ മാത്രമേ ഈ സാരി ലഭിക്കുകയുള്ളൂ എന്നാതാണ്. ലക്നൗവിലെ ഹസ്രത്ഗഞ്ചിൽ സ്ഥിതി ചെയ്യുന്ന അഡാ ഡിസൈനർ ചിക്കൻ സ്റ്റുഡിയോയാണ് ഈ സാരി ഒരുക്കിയിരിക്കുന്നത്. ണ്ട് വർഷം മുമ്പ് തന്നെ സാരി നിർമ്മിക്കാൻ തുടക്കം കുറിച്ചിരുന്നുവെന്ന് ഹൈദർ അലി ഖാൻ പറയുന്നു.
Comments