കർക്കിടക വാവുബലി, പിതൃതർപ്പണം; ബലിയിടുന്നതിലെ 'ഇല്ലം, വല്ലം, നെല്ലി' എന്നിവയുടെ പ്രാധാന്യവും പ്രത്യേകതയും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർക്കിടക വാവുബലി, പിതൃതർപ്പണം; ബലിയിടുന്നതിലെ ‘ഇല്ലം, വല്ലം, നെല്ലി’ എന്നിവയുടെ പ്രാധാന്യവും പ്രത്യേകതയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 11:33 pm IST
FacebookTwitterWhatsAppTelegram

പിതൃക്കളുടെ മോക്ഷത്തിനും ആത്മശാന്തിക്കുമായി ബന്ധുക്കൾ ബലിതർപ്പണം സമർപ്പിക്കുന്നത് കർക്കിടക മാസത്തിലാണ്. കർക്കിടകത്തിലെ കറുത്തവാവ് ദിവസം നടത്തുന്ന ബലിതർപ്പണത്തിന് മരണമടഞ്ഞ പൂർവ്വികരെ ഓർമ്മിക്കുകയും അവരോടുള്ള കർത്തവ്യമെന്ന് പറയുന്ന പിതൃയജ്ഞം പൂർത്തിയാക്കുകയും ചെയ്യുകയാണ് ഈ ദിനത്തിന്റെ പ്രത്യേകത. പിതൃക്കളുടെ തിഥിയായ അമാവാസിയിൽ നടത്തുന്ന ബലിതർപ്പണം മോക്ഷഭാഗ്യം നൽകുന്നു എന്നാണ് കർമ്മം കൊണ്ടുള്ള വിശ്വാസം. എല്ലാ അമാവാസിയും ബലിതർപ്പണത്തിന് യോജിച്ചതാണെങ്കിലും കർക്കിടക മാസത്തിലെ അമാവസിയിൽ ചെയ്യുന്ന കർമ്മത്തിന് ഫലമേറും എന്നാണ് വിശ്വാസം. പിതൃക്കൾക്കായി മാറ്റിവെച്ചിരിക്കുന്ന ദക്ഷിണായന കാലത്തിലെ കറുത്തവാവ് ദിനമാണ് ബലിതർപ്പണം നടത്തുക. ബന്ധുക്കളുടെ കടമയാണ് കർക്കിടക മാസത്തിലെ ബലിതർപ്പണം.

ഇല്ലം, വല്ലം, നെല്ലി

പണ്ട് മുതൽക്കെ ‘ഇല്ലം, വല്ലം, നെല്ലി’ എന്നതാണ് ബലിയിടുന്നതിന്റെ പ്രമാണം. യാത്രകളും ക്ഷേത്രങ്ങളും ഇത്രയധികം പ്രചാരത്തിൽ അല്ലാതിരുന്ന കാലത്ത് വീടുകളിൽ തന്നെയായിരുന്നു ഭൂരിഭാഗം ആളുകളും ബലിതർപ്പണം നടത്തിയിരുന്നത്. ഈ കാലഘട്ടത്തിൽ പരിഹാരക്രിയകൾക്ക് വേണ്ടി മാത്രമായിരുന്നു ക്ഷേത്രങ്ങളിൽ പോയിരുന്നത്. എന്നാൽ ഇന്ന് പൂർണമായും ബലിതർപ്പണ കർമ്മങ്ങൾ ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. എന്നാൽ ഇല്ലം, വല്ലം നെല്ലി രീതിയ്‌ക്ക് മാറ്റങ്ങളൊന്നും തന്നെ വന്നിട്ടില്ല.

കർക്കിടക ബലിതർപ്പണത്തിന് പ്രാധാന്യമുള്ള ക്ഷേത്രങ്ങളെ കുറിക്കുന്നതാണ് വല്ലം, നെല്ലി എന്നിവ. തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെയാണ് ഈ വാക്കുകൾ കൊണ്ട് അർത്ഥമാക്കുന്നത്. ബലിതർപ്പണത്തിനും പിതൃപൂജകൾക്കും കേരളത്തിൽ വളരെയധികം പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണിത്. ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളാണ് അമാവാസി ദിനത്തിൽ ഇവിടെ എത്തുന്നത്.

തിരുവല്ലം പരശുരാമ ക്ഷേത്രം

കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമാണ് തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം. തിരുവനന്തപുരം ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവൻ ബലിതർപ്പണം നടത്താൻ സാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. മാതാവിനെ വധിച്ച പാപം തീർക്കുന്നതിനായി പരശുരാമൻ ബലിതർപ്പണം നടത്തുകയും അമ്മക്ക് പുനർജന്മം കൊടുക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. ഇവിടെ വരാൻ കഴിയുന്നത് തന്നെ വിശ്വാസികൾ പുണ്യമെന്നാണ് കണക്കാക്കുന്നത്. കർക്കിടക വാവിന് തിരുവല്ലം ക്ഷേത്രത്തിൽ ബലിയർപ്പിച്ചാൽ വർഷം മുഴുവനും നീണ്ടുനിൽക്കുന്ന ഫലം ലഭിക്കുമെന്നും വിശ്വാസമുണ്ട്. ക്ഷേത്രത്തിനുള്ളിലാണ് ഇവിടെ സാധാരണമായി പിതൃതർപ്പണം നടത്തി വരുന്നത്. ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിലുള്ള ബലിമണ്ഡപങ്ങളിലാണ് ബലിതർപ്പണ കർമ്മങ്ങൾ പ്രധാനമായും നടക്കുന്നത്. പരശുരാമനെ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തിരുവനന്തപുരം പത്മനാഭ സ്വാമിയുടെ തലഭാഗമാണ് തിരുവല്ലം ക്ഷേത്രം എന്നും വിശ്വാസിക്കപ്പെടുന്നു.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

വടക്കൻ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. ദക്ഷിണ കാശി, സഹ്യമല ക്ഷേത്രം എന്നിങ്ങനെയും ഈ ക്ഷേത്രം അറിയപ്പെടുന്നു. വർഷം മുഴുവനും ബലി തർപ്പണം നടത്താനുള്ള സൗകര്യം ഇവിടെയും ലഭ്യമാണ്. പിതൃബലി, തിലഹവനം, പിതൃപൂജ എന്നിവ ഇവിടെ ചെയ്യാൻ സാധിക്കും. പരശുരാമൻ തന്റെ മാതാവിന്റെ ആത്മശാന്തിക്കായി ഇവിടെ ബലിതർപ്പണം നടത്തിയിട്ടുണ്ടെന്നാണ് ഐതീഹ്യം. ബലിതർപ്പണത്തിനെത്തുന്നവർ ഇവിടുത്തെ പാപനാശിനി നദിയിൽ മുങ്ങിനിവരുന്നതോടെ പാപങ്ങളിൽ നിന്ന് മോചനം ലഭിക്കും എന്നാണ് വിശ്വാസം. കർക്കിടകത്തിലെ കറുത്തവാവ് മാത്രമല്ല, തുലാം, കുംഭം മാസങ്ങളിലെ കറുത്തവാവ്, നവരാത്രി, ശിവരാത്രി, പുത്തരി, ചുറ്റുവിളക്ക് തുടങ്ങിയവയും ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളാണ്.

ശ്രാദ്ധമൂട്ടിയില്ല എങ്കിൽ…

ഹൈന്ദവ വിശ്വാസപ്രകാരം പിതൃക്കളെ ശ്രാദ്ധമൂട്ടുന്നതിന് വളരെയേറെ പ്രാധാന്യമുണ്ട്. മറ്റ് കാര്യങ്ങൾ എന്തെല്ലാം ചെയ്താലും ദാനധർമ്മങ്ങൾ നടത്തിയാലും യഥാവിധി പിതൃദർപ്പണം നടത്തിയില്ലെങ്കിൽ പൂർണ്ണത ഉണ്ടാകില്ലെന്നാണ് വിശ്വാസം.തങ്ങളുടെ മോക്ഷ യാത്രയ്‌ക്ക്് ആവശ്യമായ വാവുബലി ആചരിച്ചില്ലെങ്കിൽ പിതൃകോപം ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.

Tags: Karkkidaka Vavubali 2023
ShareTweetSendShare

More News from this section

ശശി തരൂർ തിരുവനന്തപുരത്തെ ഹോട്ടലിൽ ലിഫ്റ്റിൽ കുടുങ്ങി; ഫയർഫോഴ്‌സിന്റെ അരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ സുരക്ഷിതമായി പുറത്തിറക്കി

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

Latest News

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies