ഓർമ്മകൾ പുതുക്കുന്നതാണ് പഴയക്കാല ചിത്രങ്ങൾ. നമുക്ക് വേണ്ടപ്പെട്ടവരുടെയോ, നമ്മളെ വിട്ടുപോയ മനുഷ്യരുടെയോ ഒക്കെ ചിത്രങ്ങൾ ഏറെ വിലപ്പെട്ടതാണ്. അത്തരത്തിലെ ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. നൃത്തവേഷത്തിൽ നിൽക്കുന്ന ശ്രീവിദ്യ, പഴയകാല നടിമാരും നർത്തകിമാരുമായ പത്മിനി, ലളിത എന്നിവരാണ് ചിത്രത്തിലുള്ളത്.
തിരുവിതാംകൂര്‍ സഹോദരിമാർ എന്നറിയപ്പെടുന്ന ലളിത-പദ്മിനി-രാഗിണിമാർ നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ കഴിവു തെളിയിച്ചവരാണ്. ലോകമെമ്പാടുമുള്ള കലാസ്വാദകരുടെ പ്രിയങ്കരികളായിരുന്നു മൂവരും. 1930 കളില്‍ സിനിമയിലെത്തിയ ഇവര്‍ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലെ നിറ സാന്നിധ്യമായിരുന്നു. തിരുവിതാംകൂർ സഹോദരിമാരുടെ സഹോദരന്റെ പുത്രിയാണ് നടിയും നർത്തകിയുമായ ശോഭന.

മലയാളസിനിമയുടെ മുഖശ്രീയായിരുന്നു ശ്രീവിദ്യ. മലയാളികൾക്ക് എപ്പോഴും ഓർമ്മിച്ചിരിക്കാൻ കഴിയുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചതിന് ശേഷമാണ് താരം അരങ്ങൊഴിഞ്ഞത്. പതിമൂന്നാം വയസ്സിൽ സിനിമയിലെത്തിയ ശ്രീവിദ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെയും ശ്രദ്ധേയമായ നടിയായി മാറുകയായിരുന്നു.















