ചെന്നൈ: ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ഇനി അവശേഷിക്കുന്നത് രണ്ട് ദിനങ്ങൾ മാത്രം. രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ച ചന്ദ്രപര്യവേഷണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാർന്ന നിരവധി സവിശേഷതകളോടെയാണ് ചന്ദ്രയാൻ-3 കുതിപ്പിന് ഒരുങ്ങുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ പൂർണമായും സുരക്ഷിതമായി ഇറങ്ങുക, സഞ്ചാരം സാദ്ധ്യമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജൂലൈ 14-നാണ് ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂൾ, റോവർ എന്നിവയാണ് ചന്ദ്രയാൻ-3ന്റെ പ്രധാന ഭാഗങ്ങൾ. ലാൻഡർ മൊഡ്യൂൾ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോൾ റോവറാണ് ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക. ഇവ രണ്ടിനെയും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കുക എന്നതാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ മേലുള്ള ചുമതല. ഈ മൂന്ന് ഘടകൾങ്ങൾക്കൂടി 3,900 കിലോഗ്രാം ആണ് ഭാരമുണ്ടാകുക.
ഇന്ധനം ഉൾപ്പെടെ 2,148 കിലോഗ്രാം ഭാരമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന് മാത്രം ഉള്ളത്. മുൻപത്തേതിനേക്കാൾ പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്് ഓർബിറ്റിലാണ്. ചന്ദ്രയാൻ-2ൽ ഉൾപ്പെട്ടിരുന്ന പ്രധാന ശാസ്ത്ര ഉപകരണങ്ങൾ ചന്ദ്രയാൻ 3-യുടെ പ്രൊപ്പൽഷൻ മൊഡ്യൂളിന് ഇല്ല. ഷെയിപ് എന്ന ഒരു പേലോഡാണ് ചന്ദ്രയാൻ-3ന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഉള്ളത്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും ഭൂമിയെ നിരീക്ഷിക്കാനുള്ളതാണ് ഈ ഉപകരണം. നിലവിൽ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതിൽ വെച്ച് ഏറ്റവും അധികം ശേഷിയുള്ള കൃത്രിമ ഉപഗ്രഹങ്ങളിൽ ഒന്നാണ് ചന്ദ്രയാൻ-3ന്റെ ഓർബിറ്റർ. ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡ് ചെയ്യാൻ പോകുന്ന ലാൻഡറിന്റെ ഭാരം 1,726 കിലോഗ്രാം ആണ്. പ്രധാനപ്പെട്ട നാല് പേ ലോഡുകളാണ് ഇതിന് അകത്തുള്ളത്.
ചന്ദ്രന്റെ ഉപരിതലത്തിലെ പ്ലാസ് സാന്നിദ്ധ്യം പടിക്കുന്നതിനുള്ള RAMBHA (Radio Anatomy of Monn Bound Hypersensitive ionosphere and Atmosphere) താപ വ്യതിയാനം
പഠിക്കുന്നതിനായി ChaSTE (Chandra’s Surface Thermo physical Experiment), ചന്ദ്രന്റെ കുലുക്കങ്ങൾ പഠിക്കുന്നതിനുള്ള ILSA (Instrument for Lunar Seismic Activity) എന്നിവയോടൊപ്പം ഏക വിദേശ പേ ലോഡായി നാസയുടെ LRA (Laser Retroreflector Array) യും ലാൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലാൻഡറിന് അകത്താണ് 26 കിലോഗ്രാം മാത്രമുള്ള റോവർ സ്ഥിതി ചെയ്യുന്നത്. ആറ് ചക്രമുള്ള ഈ റോവറിന് ലാൻഡറുമായിട്ട് മാത്രമായിരിക്കും കമ്മ്യൂണിക്കേഷൻ ഉണ്ടാകുക. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കുന്നതിനുള്ള LIBS (Laser Induced Breakdown Spectroscope) മൂലകങ്ങളെ കുറിച്ച് കൂടതൽ അറിയാനുള്ള APXS (Alpha Particle X-Ray Spectrometer) എന്നിവയാണ് റോവറിന് അകത്തെ രണ്ട് പേ ലോഡുകൾ. പൂർണ്ണമായി സൗരോർജ്ജത്തിൽ മാത്രമാണ് റോവറും ലാൻഡറും പ്രവർത്തിക്കുക.
Comments