അമൃത്‌നാഥ് യാത്രയുടെ പുണ്യം തേടി ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ.മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഏറ്റവും ചെറിയ പാതയായ,ബാൾട്ടാൽ വഴിയാണ് താരം അമർനാഥ് ഗുഹയിലെത്തിയത്. മാതാപിതാക്കൾക്കൊപ്പമാണ് സൈന അമർനാഥിലെത്തിയത്. യാത്രയ്‌ക്കായി നിയോഗിച്ചിട്ടുള്ള സൈനിക ഉദ്യോഗസ്ഥരുമായും സൈന ആശയവിനിമയം നടത്തി. യാത്രയുടെ ചിത്രങ്ങൾ സൈന നെഹ്‌വാൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
എനിക്കും എന്റെ കുടുംബത്തിനും ഇതൊരു മഹത്തായ ദിവസമാണ്. യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അനുഗ്രഹീതരാണ്. ഞങ്ങളെ ഇത്രയധികം സഹായിച്ചതിന് സർക്കാരിനും ഇവിടുത്തെ ജനങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു- സൈന നെഹ്വാൾ പറഞ്ഞു.
#WATCH | Amarnath, Jammu and Kashmir | This is a great day for my family and me. We are blessed to have been on the Yatra. I would like to thank the government and people here for helping us so much,” says badminton player Saina Nehwal on Amarnath Yatra 2023 pic.twitter.com/5LXvbfJ2du
— ANI (@ANI) July 13, 2023
“>
62 ദിവസം നീണ്ട് നിൽക്കുന്ന തീർത്ഥാടനത്തിന് ജൂലൈ ഒന്നിനാണ് തുടക്കമായത്. ശ്രാവണ മാസത്തിൽ അമർനാഥ് ഗുഹയിൽ പ്രത്യക്ഷപ്പെടുന്ന സ്വയംഭു ശിവലിംഗം കണ്ട് ദർശനം നടത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടുകയാണ് അമർനാഥ് തീർത്ഥയാത്രയിലൂടെ ഓരോ ഭക്തനും. മഞ്ഞിൽ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. സമുദ്രനിരപ്പിൽ നിന്ന് 12,576 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറടി ഉയരവും അൻപതടി ആഴവുമുള്ളതാണ് അമർനാഥ് ഗുഹ.















