കൊച്ചി: ഏകദിന ലോകകപ്പ് ട്രോഫി പര്യടനത്തിനായി കേരളത്തിലെത്തിയപ്പോഴും തിളങ്ങി മലയാളി താരം സഞ്ജു വി സാംസൺ. ലോകകപ്പ് കിരീടത്തിന്റെ കൊച്ചിയിലെ പര്യടനത്തിലാണ് സ്‌കൂൾ വിദ്യാർത്ഥികൾ സജ്ഞുവിന്റെ മുഖമൂടിയണിഞ്ഞ് വിശ്വകിരീടം കാണാനെത്തിയത്. മലയാളികൾക്ക് സഞ്ജുവിനോടുളള സ്‌നേഹം ഇതിലൂടെ പ്രകടമായി. മുഖമൂടിയണിഞ്ഞെത്തിയ വിദ്യാർത്ഥികളുടെ ചിത്രവും ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സഞ്ജു ടീമിലുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. വിക്കറ്റ് കീപ്പറായോ മധ്യനിര ബാറ്ററായോ സഞ്ജു ഇടംപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവിൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ഏകദിന, ടി20 സ്‌ക്വാഡുകളിൽ അംഗമാണ് സഞ്ജു സാംസൺ.
തിരുവന്തപുരത്തെ പര്യടനത്തിന് ശേഷമാണ് ട്രോഫി കൊച്ചിയിലെത്തിയത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സംഘടിപ്പിക്കുന്ന 3 മാസത്തെ പര്യടനത്തിൽ 18 രാജ്യങ്ങളിൽ ട്രോഫി എത്തും. കേരളത്തിൽ നിന്ന് ട്രോഫി ന്യൂസീലൻഡിലേക്കാണ് പോകുന്നത്. പിന്നീട് ഓസ്ട്രേലിയ, പാപ്പുവ, ന്യൂ ഗിനി എന്നിവിടങ്ങളിലും പര്യടനമുണ്ടാകും. ശേഷം 2 മുതൽ 24 വരെ ഇന്ത്യയിലെത്തിയ ശേഷം 28-ന് വെസ്റ്റ് ഇൻഡീസിലേക്ക് പോകും.
Comments