മുംബൈ: ക്രിപ്റ്റോ കറൻസി പദ്ധതിയിൽ പണം ഇരട്ടിയാക്കാനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ചയാൾ അറസ്റ്റിൽ. ഹംസ അൻവറാണ് അറസ്റ്റിലായത്. കൊൽക്കത്തയിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഒരു മാസം കൊണ്ട് പണം ഇരട്ടിയാക്കുമെന്നാണ് ഇയാൾ മുംബൈ സ്വദേശിയായ പരാതിക്കാരനെ തെറ്റിധരിപ്പിച്ചത്.
ക്രിപ്റ്റോ കറൻസിയ്ക്ക് സാധ്യതയുള്ള നിക്ഷേപകരെ ആകർഷിക്കാൻ ഹംസ സോഷ്യൽ മീഡിയ താരങ്ങളുടെ സഹായം തേടാറുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സാങ്കേതിക തെളിവുകളുടെ സഹായത്തോടെയാണ് അറസ്റ്റ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയ്ക്കെതിരെ ഐപിസി 420 (വഞ്ചന), ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments