സ്വർ​ഗത്തിൽ ഹൂറികൾ കാത്തിരിപ്പുണ്ടെന്ന് ആണുങ്ങൾ വിചാരിക്കുമ്പോൾ, മുസ്ലീം സ്ത്രീകൾ ഇന്ത്യയിൽ സ്വർ​ഗം അനുഭവിക്കട്ടെ എന്ന് പ്രധാനമന്ത്രിയും വിചാരിച്ചിട്ടുണ്ടാവും; സ്ത്രീ വിവേചനങ്ങൾ ഒഴിവാക്കുന്ന നിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നു; ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ ആവശ്യം: നുസ്രത്ത് ജഹാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർ​ഗത്തിൽ ഹൂറികൾ കാത്തിരിപ്പുണ്ടെന്ന് ആണുങ്ങൾ വിചാരിക്കുമ്പോൾ, മുസ്ലീം സ്ത്രീകൾ ഇന്ത്യയിൽ സ്വർ​ഗം അനുഭവിക്കട്ടെ എന്ന് പ്രധാനമന്ത്രിയും വിചാരിച്ചിട്ടുണ്ടാവും; സ്ത്രീ വിവേചനങ്ങൾ ഒഴിവാക്കുന്ന നിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നു; ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ ആവശ്യം: നുസ്രത്ത് ജഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 06:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ സംഘടിപ്പിച്ച സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാത്ത സിപിഎം നിലപാടിനെതിരെ തുറന്നടിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. നവോത്ഥാനം പറയുന്ന സിപിഎം എന്ന് മുതലാണ് നവോത്ഥാനം മറന്ന്, മാർക്‌സിസത്തെ മാറ്റി എഴുതി, ഇഎംസിനെ തള്ളിപ്പറയാൻ തുടങ്ങിയതെന്ന് ജനം ടിവിയുടെ ചർച്ചയിൽ നുസ്രത്ത് ജഹാൻ ചോദിച്ചു. സിപിഎമ്മിന്റെ മാറ്റം വല്ലാത്തൊരു വിസ്മയമാണ്. ശബ്ദിക്കുന്ന പെണ്ണുങ്ങളുടെ വായ മൂടാനുള്ള ശ്രമമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഭർത്താവ് മൊഴി ചൊല്ലി പോയ ഒരു പെണ്ണിന് എന്തൊക്കെയാണ് സഹിക്കേണ്ടി വരുന്നതെന്ന് ആർക്കെങ്കിലും അറിയുമോ. മൊഴി ചൊല്ലിയ ആൾക്കെതിരെ കേസ് കൊടുത്താൽ കുട്ടികൾക്ക് ചിലവ് കൊടുക്കുന്നതടക്കം നിർത്തുന്നവർ ഇന്ന് കേരളത്തിലുണ്ട്.

മുസ്ലീം സ്ത്രീകളുടെ ദുരിതം തുറന്നു കാണിക്കുന്ന നൂറ് കണക്കിന് കേസുകൾ എനിക്കറിയാം. മതത്തിന്റെ പേര് പറഞ്ഞ് കേസുകൾ പരി​ഗണിക്കാൻ പോലീസ് പോലും മടിക്കുന്നു. വോട്ടിനു വേണ്ടി മുസ്ലീം സ്ത്രീകളെ അടിച്ചൊതുക്കാമെന്ന് കരുതേണ്ട. അതിന് പിന്തുണ കൊടുക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് തീരെ യോജിച്ചതല്ല. മുസ്ലീം സ്ത്രീകൾക്ക് നീതി വേണം. വിവാഹം കഴിച്ചിട്ട് ഉപേക്ഷിച്ചിട്ട് പോകുന്ന കുട്ടികൾക്ക് ജീവനാംശം ലഭിക്കണം. ബഹുഭാര്യത്വം നിർത്തലാക്കണം. സെമിനാർ എന്നത് കൂട്ടായ ചർച്ചയാണ്. സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതെ ചർച്ച വെയ്‌ക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം നൽകുന്നത്. വിവാഹ മോചനം, സ്വത്തവകാശം, മുത്തലാഖ്, ബഹുഭാര്യത്വം എന്നീ വിഷയങ്ങളിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കണം. ബഹുഭാര്യത്വമൊക്കെ അംഗീകരിച്ചു കൊടുക്കാനാണോ സിപിഎമ്മിന്റെ പ്ലാൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുപ്പമുള്ള സ്ത്രീകളെ പോലും സിപിഎം സദസ്സിൽ ഇരുത്തിയില്ല. നവോത്ഥാനം പറയുന്ന പാർട്ടി എന്തുക്കൊണ്ടാണ് സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാത്തത്.

ശരിയത്ത് നിയമം കൊണ്ട് മുസ്ലീം സ്ത്രീകളെ അടിച്ചമർത്താം എന്ന് വിചാരിക്കേണ്ട. ശബ്ദിച്ചാൽ ഇസ്ലാമിന് പുറത്താകുമോ എന്ന പേടിയാണ് മുസ്ലീം സ്ത്രീകൾക്കുള്ളത്. ഒരുപാട് കാര്യം സ്ത്രീകൾക്ക് പറയാനുണ്ട്. പക്ഷെ, അവരെയെല്ലാം അകത്ത് പൂട്ടി വെച്ചിരിക്കുകയാണ്. ഞാൻ സംസാരിക്കുന്നത് മുസ്ലീം സ്ത്രീകൾക്ക് വേണ്ടിയാണ്. മുസ്ലീം സ്ത്രീകൾക്ക് എന്ത് നീതിയാണ് ലഭിക്കുന്നത്. മുസ്ലീം പണ്ഡിതന്മാർ പറയുന്നതല്ല കേൾക്കണ്ടത്. അവനവൻ തന്നെ സംസാരിക്കണം. മുസ്ലീം സ്ത്രീകൾ ഇതിനെതിരെ ശബ്ദിക്കണം. പർദ്ദ ഇട്ടവരെ കൊണ്ടുവന്ന് ഐക്യം കാണിച്ച സിപിഎം എന്തുകൊണ്ടാണ് സെമിനാർ നടന്ന വേദിയിൽ ഒരു സ്ത്രീയെ കൊണ്ടുവരാഞ്ഞത്. സമസ്തയെ പേടിച്ചാണോ സിപിഎം ഈ നിലപാട് സ്വീകരിച്ചത്. സ്വർ​ഗത്തിൽ ഹൂറികൾ കാത്തിരിപ്പുണ്ടെന്ന് ആണുങ്ങൾ വിചാരിക്കുമ്പോൾ, മുസ്ലീം സ്ത്രീകൾ ഇന്ത്യയിൽ സ്വർ​ഗം അനുഭവിക്കട്ടെ എന്ന് പ്രധാനമന്ത്രിയും വിചാരിച്ചിട്ടുണ്ടാവും. അതാണ് സ്ത്രീ വിവേചനങ്ങൾ ഒഴിവാക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നത്- എന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.

 

Tags: uniform civil codeNusrath jahan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies