ന്യൂഡൽഹി: ഇന്ത്യൻ ഡെസർട്ടുകളുടെ രുചികൾ പലതരമാണ്. ഗുലാബ് ജാമുൻ, രസഗുള, ഘേവർ, കാജു കട്ടി എന്നിങ്ങനെ ഒരു വലിയ നിരതന്നെയുണ്ട് ഇന്ത്യൻ മധുര പലഹാരങ്ങളുടെ കൂട്ടത്തിൽ. ഇന്ത്യൻ സ്ട്രീറ്റുകളിൽ മധുര പലഹാരങ്ങൾ കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും. പലർക്കും തങ്ങളുടെ പ്രിയപ്പെട്ട പലഹാരം ഏതെന്ന് തിരഞ്ഞെടുക്കുക തന്നെ ബുദ്ധിമുട്ടാണ്. ഇപ്പോഴിതാ ലോകത്തിലെ മികച്ച സ്ട്രീറ്റ്ഫുഡ് മധുര പലഹാരങ്ങളുടെ കൂട്ടത്തിൽ ഇടം നേടിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിഭവങ്ങൾ.
ടേസ്റ്റ് അറ്റ്ലസ്‌നടത്തിയ സർവ്വേയിലാണ് മൂന്ന് ഇന്ത്യൻ മധുര പലഹാരങ്ങൾ ഇടം നേടിയത്. ലോകമെമ്പാടുമുള്ള തെരുവ് ഭക്ഷണത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങളും സർവ്വേകളും നടത്തുന്ന ഒരു മാഗസീനാണ് ടേസ്റ്റ് അറ്റ്ലസ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ടെസ്റ്റ് അറ്റ്ലസ് സർവ്വേ വിവരം പുറത്തുവിട്ടത്.
കുൽഫി ഫലൂദയാണ് ലോകത്തിലെ ഏറ്റവും മികച്ച മധുര പലഹാരങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയ ഒരു വിഭവം. മൈസൂർ പാക്ക് ഈ ലിസ്റ്റിൽ പതിനാലാം സ്ഥാനത്തെത്തി. തൊട്ടുപിന്നാലെ കുൽഫിയും സ്ഥാനം പിടിച്ചിട്ടുണ്ട്. നിരവധിപേരാണ് ഇതിനോടകം ടേസ്റ്റ് അറ്റ്ലസിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇതിന് മുൻപ് ലോകത്തിലെ മികച്ച വിഭങ്ങളെ കുറിച്ച് നടത്തിയ സർവ്വേ വിവരവും പുറത്ത് വിട്ടിരിന്നു. അന്ന് മികച്ച ഭക്ഷണങ്ങളുടെ കൂട്ടത്തിൽ കോഴിക്കോടൻ ബിരിയാണിയും ഇടം നേടിയിരുന്നു.
Comments