മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ സിനിമകളിൽ ഒന്നാണ് 2009ല്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വിന്‍റര്‍. ജയറാം,ഭാവന , ബേബി രഹ്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ സിനിമയ്‌ക്ക് റിപ്പീറ്റ് വാല്യുവുമുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ദീപു കരുണാകരന്‍.
ചിത്രത്തിലേത് പുതിയ കഥയായതിനാൽ ജയറാമും ഭാവനയും സിനിമയിൽ ഉണ്ടാകില്ലെന്നും ദീപു പറഞ്ഞു. ഓഗസ്റ്റ് പതിനേഴിന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടും. പൂർണമായും ഹൊറർ ത്രില്ലർ ആയിരിക്കും ചിത്രം.
ദീപു കരുണാകരന്റെ നേതൃത്ത്വത്തിലുള്ള ലെമണ്‍ പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. കോ- പ്രൊഡ്യൂസര്‍ – അമീര്‍ അബ്ദുള്‍ അസീസ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – മുരുകന്‍.എസ്. ശരത്ത് വിനായകാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സംഗീതം – മനു രമേശ്. ഛായാഗ്രഹണം – പ്രദീപ് നായര്‍. എഡിറ്റര്‍ – അരുണ്‍ തോമസ്. കലാസംവിധാനം -സാബുറാം. അസോസിയേറ്റ് ഡയറക്ടര്‍-സാംജിആന്റെണി. ഫിനാന്‍സ് കണ്‍ട്രോളര്‍-സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരി കാട്ടാക്കട. വാഴൂര്‍ ജോസ്. ഫോട്ടോ – അജി മസ്‌ക്കറ്റ്.
Comments