ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്ക്ക് ആണിയടിക്കാനുള്ള മികച്ച മാർഗമാണ് വളർച്ച, ഇന്ത്യ അതിന് ഉത്തമ ഉദാഹരണം; ഭാരതത്തിന്റെ വളർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് ലോക ബാങ്ക് മേധാവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്‌ക്ക് ആണിയടിക്കാനുള്ള മികച്ച മാർഗമാണ് വളർച്ച, ഇന്ത്യ അതിന് ഉത്തമ ഉദാഹരണം; ഭാരതത്തിന്റെ വളർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് ലോക ബാങ്ക് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 05:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്‌ക്ക് ആണിയടിക്കാനുള്ള മികച്ച മാർഗം വളർച്ചയാണെന്നും അതിനുള്ള ഉത്തമ ഉദാഹരണം ഇന്ത്യയാണെന്നും ലോക ബാങ്ക് മേധാവി അജയ് ബംഗ. സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന കുതിപ്പ് ദാരിദ്ര്യത്തെ തുടച്ചുനീക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂഗോളത്തെ ആകമാനം ഭീതിയുടെ മുൾമുനയിൽ നിർത്തിയ മഹാമാരിയിൽ നിന്ന് ഇന്ത്യ പുറത്തുവന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ദ്വാരകയിലെ നൈപുണ്യ വികസന കേന്ദ്രത്തിലെ കുട്ടികളുമായി സംവദിക്കുന്നതിനിടെയായിരുന്നു ലോക ബാങ്ക് മേധാവിയുടെ പരാമർശം.

ദാരിദ്ര്യത്തെ നേരിടുന്നതിൽ ഇന്ത്യ വിജയിച്ചു. സമ്പദ് വ്യവസ്ഥയിലുണ്ടായ വളർച്ചയാണ് രാജ്യത്തെ, പട്ടിണിയിൽ നിന്ന് മുക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഭൂതപൂർവ്വമായ വളർച്ചയാണ് ഇന്ത്യയിലുണ്ടായതെന്ന് നീതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. അഞ്ച് വർഷത്തിനിടെ 13.5 കോടി പൗരന്മാരാണ് പട്ടിണിയിൽ നിന്ന് മുക്തമായത്. ‘ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക: അവലോകനം 2023’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കൊറോണ മഹാമാരി കാലത്ത് ഏകദേശം രണ്ട് വർഷത്തോളമാണ് ലോകം പ്രതിസന്ധിയിലായത്. എന്നാൽ അപ്പോഴും ലോകരാജ്യങ്ങൾക്ക് പോലും സഹായമെത്തിച്ചത് ഇന്ത്യയായിരുന്നു. അത്രമാത്രം വളർച്ചയാണ് രാജ്യം വളരെ കുറച്ച് കാലം കൊണ്ട് കാഴ്ച വെച്ചത്. തൊഴിലവസരങ്ങളിലുണ്ടായ വർദ്ധനവാണ് വളർച്ചയിലേക്ക് നയിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മഹാമാരിയും കാലാവസ്ഥ വ്യതിയാനവും കടബാധ്യതയും പല രാജ്യങ്ങളിലും പട്ടിണിയുടെ ആഘാതം വർദ്ധിപ്പിച്ചു. എന്നാൽ ഇന്ത്യയെ ഇവയൊന്നും ബാധിക്കാതിരുന്നത് ഉയർന്ന വളർച്ചാ നിരക്കും തൊഴിലവസരവുമാണ്. ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയിൽ ആണി തറയ്‌ക്കാനുള്ള ഏറ്റവും നല്ല മാർഗം വളർച്ചയാണ്. മികച്ച തൊഴിലുകൾ പരിശീലിക്കാൻ അവസരം നൽകുമ്പോൾ ഉദ്യോഗാർത്ഥിയ്‌ക്കൊപ്പം രാജ്യവും വളരുന്നു. രാജ്യത്ത് നടക്കുന്ന എല്ലാ വികസനത്തിലും എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.- അജയ് ബംഗ പറഞ്ഞു.

Tags: pandemicAjay BangaCorona
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies