ഇന്ത്യയിൽ 100 ദശലക്ഷം ജനങ്ങൾക്കാണ് പ്രമേഹമുള്ളത്. പലരിലും വളരെ പെട്ടെന്നാണ് പ്രമേഹ രോഗം ബാധിക്കുന്നത്. ഇത് സംബന്ധിച്ച് അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ പറയുന്നത് 136 ദശലക്ഷത്തിനടുത്തുള്ള ഇന്ത്യക്കാർക്ക് പ്രമേഹ രോഗത്തിന് സാധ്യതകൾ ഏറെയാണ്. പ്രമേഹം പിടിപെടാതെ രക്ഷപ്പെടാനുള്ള പ്രധാന മാർഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഭക്ഷണ സമയം പ്രധാനം
പ്രമേഹ രോഗം തടയുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ഭക്ഷണ സമയം. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ രക്തത്തിന്റെ അളവിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. രാവിലെ കഴിക്കുന്ന ആഹാരത്തിലൂടെ മനുഷ്യ ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ഇതിലൂടെ പ്രമേഹ സാധ്യത കുറയ്‌ക്കും.
ഉച്ചഭക്ഷണം വളരെ പ്രധാനം
എന്നാൽ പലരും പ്രഭാത ഭക്ഷണം കഴിക്കാതെ ഉച്ചഭക്ഷണത്തിന് പ്രധാന്യം നൽകുന്നു. കൂടാതെ ഭക്ഷണത്തിൽ പോഷണത്തെ പരിഗണിക്കുന്നില്ല. ഇതും അനാരോഗ്യ കരമായ ഒരു ഭക്ഷണ ശീലമാണ്. ഈ ശീലങ്ങൾ മാറ്റി കാർബോഹൈഡ്രേറ്റ് മുതൽ പ്രോട്ടീനും കൊഴുപ്പും വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൂടാതെ ഭക്ഷണ സമയത്ത് സമീകൃത ആഹാരം തിരഞ്ഞെടുക്കുകയും വേണം. ഇതിനായി റെഡിമേഡ് ഭക്ഷണ വസ്തുക്കൾ ഒഴിവാക്കാവുന്നതാണ്. അവ ശരീരത്തെ ദോഷകരമായി ബാധിക്കും. കാരണം ഇത്തരം ആഹാരങ്ങളിൽ ധാരാളം ഉപ്പ് ഉപയോഗം, കൃത്രിമ നിറം, പ്രിസർവേറ്റീവുകളുടെ ഉപയോഗം ഇവ പ്രമേഹം വരാൻ സാധ്യത ഏറെയാണ്.
ഉച്ചഭക്ഷണത്തിനൊപ്പം കൂൾട്രിംഗ്‌സ് ഉപയോഗം
ഭക്ഷണത്തോടൊപ്പം കാർബണേറ്റഡ്, മധുര പാനീയങ്ങൾ, കുപ്പിയിലോ ക്യാനുകളിലോ ഉള്ള പാനീയങ്ങൾ പരമാവധി ഒഴിവാക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇവയിൽ കലോറിയോ പോഷക മൂല്യങ്ങളോ ഇല്ല, വിശപ്പ് കുറയ്‌ക്കും. പോഷക ഗുണങ്ങളുള്ള ഭക്ഷണം കഴിക്കുന്നതിൽ മടുപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു.















