ലോകത്തിലെ ഏറ്റവും മോശം പാസ്പോർട്ടുളള നാലാമത്തെ രാജ്യമായി പാകിസ്താനെ ഹെൻലി ആന്റ് പാർട്ണേഴ്സ് തിരഞ്ഞെടുത്തു. ഈ വർഷം ജനുവരി വരെ ഓൺ അറൈവൽ വിസ സൗകര്യമുളള 35 രാജ്യങ്ങളിലേക്ക് പാകിസ്താൻ സ്വദേശികൾക്ക് പ്രവേശനമുണ്ടായിരുന്നു. ഇപ്പോൾ 33 ആയി ഇത് കുറഞ്ഞു. ഈ വർഷം ആദ്യം ലണ്ടൻ ആസ്ഥാനമായ ഹെൻലി ആന്റ് പാർട്ണേഴ്സ് ഏറ്റവും മോശം അഞ്ച് പാസ്പോർട്ടുകളുളള രാജ്യങ്ങളുടെ പട്ടികയിലും പാകിസ്താൻ ഇടം നേടിയിരുന്നു.
ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം നൽകുന്ന 57 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്താണ്. അതേസമയം ലോകത്തിലെ ഏറ്റവും മികച്ച പാസ്പോർട്ട് സിംഗപ്പൂരിന്റേതാണ്. സിംഗപ്പൂർ സ്വദേശികൾക്ക് ലോകത്തിലെ 193 രാജ്യങ്ങൾ ഈ പാസ്പോർട്ട് ഉപയോഗിച്ച് സന്ദർശിക്കാനാവും.
യാത്രാ വിവരങ്ങളുടെ ലോകത്തിലെ ഏറ്റവും വലുതും കൃത്യവുമായ ഡാറ്റാബേസ് പരിപാലിക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ എക്സ്ക്ലൂസീവ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.
Comments