ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി താൻ ഭഗവദ്ഗീത വായിച്ചിരുന്നതായി ഐറിഷ് നടൻ സിലിയൻ മർഫി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതിമനോഹരമായ അനുഭവമായിരുന്നു അത്, വളരെയധികം പ്രചോദനമേകുന്ന വരികളായിരുന്നു ഭഗവത്ഗീതയിലേത് എന്നും സിലിയൻ മർഫി പറഞ്ഞിരുന്നു.
ഹോളിവുഡ് സിനിമകൾ ഇതാദ്യമായല്ല ഹിന്ദു സംസ്കാരത്തിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നത്. അവതാർ, മാട്രിക്സ് തുടങ്ങി ഒ
ട്ടനവധി സിനിമകൾ ഹിന്ദു മതത്തെ ഒരു പാഠപുസ്കതമാക്കി എടുത്തിട്ടുണ്ട്. അത്തരത്തിൽ ഹിന്ദുമതം സ്വാധീനം ചെലുത്തിയ ചില സിനിമകൾ പരിചയപ്പെടാം.
1. അവതാർ (2009)
അവതാർ എന്ന പേര് തന്നെ അവതാരം എന്നർത്ഥം വരുന്ന ഒരു സംസ്കൃത പദമാണ്. ദൈവിക അവതാരങ്ങളെക്കുറിച്ചുള്ള ഹൈന്ദവ സങ്കൽപ്പത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം.
2. സ്പീഷീസ് (1995)
മഹാഭാരതത്തിലെ സംഭവങ്ങൾക്ക് സമാനമായ ചില രംഗങ്ങൾ സ്പീഷീസ് എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നു.
3. സ്റ്റാർ വാർസ് (1977)
ഹിന്ദുമതവും അതിന്റെ ആത്മീയ ആശയങ്ങളും ഉൾപ്പെടുന്ന വിവിധ കിഴക്കൻ സംസ്കാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്റ്റാർ വാർസ് എന്ന ചിത്രമെടുത്തിരിക്കുന്നത്.
4. ഇന്റർസ്റ്റെല്ലാർ (2014)
ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലാർ എന്ന സിനിമയിൽ വേദ തത്വശാസ്ത്രത്തിന് സമാനമായ ആശയങ്ങളുണ്ട്. എല്ലാ ജീവിതരീതിയുടെയും പരസ്പര ബന്ധത്തെക്കുറിച്ചാണ് സിനിമയിൽ പരാമർശിക്കുന്നു.
5. മാട്രിക്സ് (1999)
കീനു റീവ്‌സും കാരി-ആൻ മോസും അഭിനയിച്ച മാട്രിക്‌സ് ഹിന്ദുമതത്തിലെ മായ തത്ത്വചിന്തയെ ചിത്രീകരിക്കുന്നു.
6. ഡോക്ടർ സ്ട്രേഞ്ച് (2016)
ഡോക്ടർ സ്‌ട്രേഞ്ചും ഹിന്ദുമതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. പ്രധാന കഥാപാത്രം അളവുകളെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിക്കുന്നതായി കാണാം. ചിത്രത്തിൽ അദ്ദേഹത്തിന്റെ ഗുരുവും ഒരു ഹിന്ദു സന്യാസിയാണ്.
Comments