ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി ജനസേന പാർട്ടി അദ്ധ്യക്ഷൻ പവൻ കല്യാണും ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്യു) ദേശീയ പ്രസിഡന്റ് സുധേഷ് മഹ്തോയും. ഡൽഹിയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അമിത് ഷാ തന്നെയാണ് കൂടികാഴ്ച്ചയെ കുറിച്ച് അറിയിച്ചത്. ഇരുവർക്കൊപ്പമുള്ള ചിത്രങ്ങൾ രണ്ട് ട്വിറ്റുകളിലായി അദ്ദേഹം പങ്കുവെച്ചു.
Met Shri @PawanKalyan, President of the Jana Sena Party, and exchanged thoughts about the development of Andhra Pradesh and the welfare of its people. pic.twitter.com/OaIsibyqRt
— Amit Shah (@AmitShah) July 19, 2023
“>
”ജനസേനാ പാർട്ടിയുടെ അദ്ധ്യക്ഷൻ പവൻ കല്യണുമായി കൂടികാഴ്ച്ച നടത്തി. ആന്ധ്രാപ്രദേശിന്റെ വികസനത്തെക്കുറിച്ചും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചും ചർച്ച ചെയ്തു. ”അമിത് ഷാ ട്വിറ്റ് ചെയ്തു.
“ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ (എജെഎസ്യു) ദേശീയ പ്രസിഡന്റ് സുധേഷ് മഹ്തോ ജിയുമായി ജാർഖണ്ഡിലെ വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തി.”മറ്റൊരു ട്വീറ്റിൽ അമിത് ഷാ കുറച്ചു.
കഴിഞ്ഞ ദിവസം അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായും ടെലിഫോണിൽ സംസാരിച്ചിരുന്നു. ഉത്തരാഖണ്ഡിലെ ചമോലി നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ മരിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ മുഖ്യമന്ത്രിയോട് അമിത് ഷാ ചോദിച്ചറിഞ്ഞിരുന്നു.
Comments