25,461 റൺസ്, 75 സെഞ്ച്വറികളും 131 അർദ്ധ ശതകവും; കിംഗ് കോഹ്ലിക്കിന്ന് 500ാം അന്താരാഷ്ട്ര മത്സരം; ട്രിനാഡ് വേദിയാകുന്നത് ചരിത്ര മത്സരത്തിന്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

25,461 റൺസ്, 75 സെഞ്ച്വറികളും 131 അർദ്ധ ശതകവും; കിംഗ് കോഹ്ലിക്കിന്ന് 500ാം അന്താരാഷ്‌ട്ര മത്സരം; ട്രിനാഡ് വേദിയാകുന്നത് ചരിത്ര മത്സരത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 12:19 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ തന്റെ 500-ാം മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങും. വെസ്റ്റ് ഇൻഡീസിനെതിരെ ട്രിനിഡാഡിൽ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റാണ് വിരാടിന് നാഴിക കല്ലാകുന്നത്.500 അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ച ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ഇതോടെ കോഹ്ലിയെത്തും. എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്‌ക്കുന്ന 34 കാരനായ കോഹ്ലി 500 അന്താരാഷ്‌ട്ര മത്സരങ്ങൾ പൂർത്തിയാകുന്ന നാലാമത്തെ ഇന്ത്യൻ താരമാണ്. 499 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് 558 ഇന്നിംഗ്സുകളിൽ നിന്ന് 53.48 ശരാശരിയിൽ 25,461 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. 75 സെഞ്ചുറികളും 131 അര്‍ദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. 254-ാണ് മത്സരങ്ങളിലെ മികച്ച സ്‌കോർ. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ ആറാമത്തെ താരവും ഏറ്റവും കൂടുതൽ സ്വെഞ്ചറികൾ നേടിയ രണ്ടാമത്തെ താരവുമാണ് വിരാട് കോഹ്ലി.

പട്ടികയിൽ ആദ്യസ്ഥാനത്ത് 664 അന്താരാഷ്‌ട്ര മത്സരങ്ങൾ പൂർത്തിയാക്കിയ ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറാണ്. മറ്റ് രണ്ട് പേർ മഹേന്ദ്രസിങ് ധോണിയും നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡും. 538 തവണയാണ് അന്താരാഷ്‌ട്ര മത്സരങ്ങളിൽ ധോണി രാജ്യത്തെ പ്രതിനിധീകരിച്ചതെങ്കിൽ 509 മത്സരങ്ങളിലാണ് രാഹുൽ ദ്രാവിഡ് ഇന്ത്യയ്‌ക്ക് വേണ്ടി മൈതാനത്തിറങ്ങിയത്. മഹേല ജയവർദ്ധനെ (652), കുമാർ സംഗക്കാര (594), സനത് ജയസൂര്യ (586), റിക്കി പോണ്ടിംഗ് (560), ഷാഹിദ് അഫ്രീദി (524), ജാക്വസ് കാലിസ് (519) എന്നിവരാണ് ഈ ലിസ്റ്റിലുള്ള മറ്റ് താരങ്ങൾ.

കോഹ്ലി ഇന്ത്യൻ ടീമിലെ നിരവധി താരങ്ങൾക്കും ഇന്ത്യയിലെ നിരവധി ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും പ്രചോദനമാണ്. കളിക്കളത്തിലിറങ്ങുന്നതിന് മുമ്പുളള കോഹ്ലിയുടെ പരിശ്രമത്തിന്റെ ഫലമാണിത്. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഇന്ത്യക്കായി 110 ടെസ്റ്റുകൾ കളിച്ച കോഹ്ലി 48.88 ശരാശരിയിൽ 8,555 റൺസ് നേടിയിട്ടുണ്ട്. 28സെഞ്ച്വറികളും 29 അര്‍ദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ഏകദിനങ്ങളിൽ 274 മത്സരങ്ങളിൽ നിന്ന് 57.32 ശരാശരിയിൽ 12,898 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. 46 സെഞ്ച്വറികളും 65 അര്‍ദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടും. ഏകദിനക്രിക്കറ്റിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് കോഹ്ലി. ടി20 ൽ 115 മത്സരങ്ങളിൽ നിന്ന് 52.73 ശരാശരിയിൽ 4,008 റൺസ് നേടിയിട്ടുളള താരം ഈ ഇനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്.

Tags: VIRAT KOHLIwestindiesIndiaCRICKETER
Share
Tweet
SendShare

More News from this section

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

Latest News

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies