കല്പറ്റ : അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ ഇന്ത്യയ്ക്കായി മിന്നും പ്രകടനം കാഴ്ച വെച്ച മിന്നു മണിയ്ക്ക് നാളെ കല്പറ്റയിൽ സ്വീകരണം നൽകും. ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ, ജില്ലാ ഭരണകൂടം എന്നിവ ചേർന്നാണ് സ്വീകരണമൊരുക്കുന്നത്. കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ ടീമിൽ കളിച്ച ടിനു യോഹന്നാനും സ്വീകരണ പരിപാടിയിൽ പങ്കെടുക്കും.
രാജ്യാന്തരക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ആദ്യ മലയാളിവനിതയും വയനാട്ടുകാരിയുമാണ് മിന്നു മണി.
ബംഗ്ലാദേശിനെതിരെ നടന്ന ടി-20 മത്സരത്തിലാണ് മിന്നു മണി രാജ്യത്തിനായി കളിച്ചത്. അഞ്ചുവിക്കറ്റടക്കം പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിർണ്ണായക സംഭാവന നല്കാന് താരത്തിന് കഴിഞ്ഞു
കൂടാതെ കേരളാ ടീമിലെ സ്ഥിരാംഗവും വനിതാ ഐപിഎൽ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ഡൽഹി ക്യാപിറ്റൽസിന്റെ ഓൾറൗണ്ടറുമാണ് മിന്നു മണി. ഐപിഎൽ ടീമിൽ കളിക്കുന്ന ആദ്യ മലയാളി പെൺകുട്ടിയുമാണ് മിന്നു.
Comments