ഇന്ത്യൻ വിപണികൾ കീഴടക്കാൻ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളും ഐ-ഫോണുകളും തമ്മിൽ മത്സരങ്ങൾ മുറുകിക്കൊണ്ടിരിക്കുകയാണ്. മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി, വിലയിൽ ഇടിവുകൾ വരുത്തി ആൻഡ്രോയിഡ് ഫോണുകൾ ജനഹൃദയം കീഴടക്കാൻ ശ്രമിക്കുമ്പോൾ വിലയിലും ഫീച്ചറുകളിലും വിട്ടു വീഴ്ച കാണിക്കാതെ ജനങ്ങളിലേയ്ക്കിറങ്ങി ചെന്നവരാണ് ഐ-ഫോണുകൾ. എന്നാൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കുറഞ്ഞവിലയിൽ മികച്ച സവിശേഷതകൾ തരുന്ന സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കണം എന്നായിരിക്കും ആഗ്രഹം. അതേസമയം സുരക്ഷയ്ക്ക് മുൻഗണന നൽകുന്നവരും ക്യാമറ ക്വാളിറ്റി ഇഷ്ടപ്പെടുന്നവരും ഐ-ഫോണിലേയ്ക്ക് കണ്ണോടിക്കാനാണ് സാദ്ധ്യത. അത്തരത്തിൽ വില ഒരു ഘടകമല്ലെങ്കിൽ നിങ്ങൾക്കും ഈ ഫോണുകൾ തിരഞ്ഞെടുക്കാം..
1. ഫാൽക്കൺ സൂപ്പർനോവ ഐ-ഫോൺ 6 പിങ്ക് ഡയമണ്ട്

സ്വർണമോ മറ്റ് അമൂല്യ വസ്തുക്കളോ ധരിക്കാൻ ഇഷ്ടമില്ലാത്തവരാണ് നിങ്ങൾ എങ്കിൽ പ്ലാറ്റിനം വിലയ്ക്ക് സമാനമായ ഈ ഫോൺ വാങ്ങാവുന്നതാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമാക്കി ഈ ഐ-ഫോൺ കമ്പനി ഫാൽക്കൺ സൂപ്പർനോവ ഐഫോൺ 6 പിങ്ക് ഡയമണ്ടിന് ഏകദേശം 48.5 മില്യൺ ഡോളറാണ് ഈടാക്കുന്നത്, (3,974,564,718.00 INR). ഇത്രയും വില നിങ്ങൾക്ക് അധികമായി തോന്നുകയാണെങ്കിൽ ബ്ലൂ ഡയമണ്ട് ഐ-ഫോൺ നോക്കാവുന്നതാണ്. 32.5 ഡോളറാണ് ഈ ഫോണിന് വരുന്നത്. ഇതിന്റെ ഓറഞ്ച് ഡയമണ്ടിന് 42.5 ഡോളറാണ് വരുന്നത്.
2. ഗോൾഡ്-പ്ലേറ്റഡ് ഐ-ഫോൺ 4s എലൈറ്റ്

ലോകത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ ഫോണായ ഗോൾഡ്- പ്ലേറ്റഡ് ഐഫോൺ 4s എലൈറ്റ് വാങ്ങാൻ 6 മില്യൺ ഡോളർ നിങ്ങൾ ചിലവിടണം. റോസ്വുഡും 100 കാരറ്റ് അമൂല്യ വജ്രങ്ങൾ കൊണ്ടും നിർമിച്ച ഈ ഫോണിൽ 53 രത്ന കല്ലുകളാണ് പതിപ്പിച്ചിരിക്കുന്നത്. അതിന് പുറമെ 24 കാരറ്റ് സ്വർണ പ്ലേറ്റാണ് ഇതിനുള്ളത്.
3. ഡയമണ്ട് റോസ് എഡിഷൻ ഐ-ഫോൺ 4

ഏറ്റവും വില കൊടുത്ത് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഐ-ഫോണാണ് ഡയമണ്ട് റോസ് എഡിഷൻ ഐഫോൺ 4. 100 കാരറ്റുള്ള 500 അമൂല്യ രത്ന കല്ലുകളാണ് ഇതിൽ പതിപ്പിച്ചിരിക്കുന്നത്. 8 മില്യൺ ഡോളറാണ് ഇതിന് വില.
4. ഗോൾഡ്സ്ട്രൈക്കർ ഐ-ഫോൺ 3 GS

നാവിഗേഷൻ കീയിൽ 7.1 കാരറ്റ് ഡയമണ്ട് പതിപ്പിച്ചിട്ടുള്ള ഈ ഫോണിന്റെ വില 3.2 മില്യൺ ഡോളറാണ് വരുന്നത്.
5. ഐ-ഫോൺ 3G കിംഗ്സ് ബട്ടൺ

മഞ്ഞ, വെള്ള, റോസ് ഗോൾഡ് എന്നീ നിറങ്ങളിൽ ഗോൾഡൻ ലൈനിലൂടെ 18 കാരറ്റ് അടങ്ങിയിട്ടുള്ള 138 വജ്രക്കല്ലുകളാണ് ഇതിൽ പതിപ്പിച്ചിരിക്കുന്നത്. 2.4 മില്യൺ ഡോളറാണ് ഈ ഫോണിന്റെ വിലയായി വരുന്നത്.
6. ഗോൾഡ്വിഷ് ലെ മില്യൺ

ലോകത്തിലെ വിലയേറിയ ഫോണുകളുടെ കൂട്ടത്തിൽ വരുന്ന ഫോണുകളിലൊന്നായ ഈ ഫോണിന്റെ വില 1.45 മില്യൺ ഡോളാറാണ്. 4 വ്യത്യസ്ത നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. ഗോൾഡ്, വെള്ള, മഞ്ഞ, റോസ് എന്നീ നിറങ്ങളിലാണ് ലഭിക്കുക.
7. ഡയമണ്ട് ക്രിപ്റ്റോ സ്മാർട്ട്ഫോൺ

ഈ സ്മാർട്ട്ഫോൺ കുറച്ച് കാലഹരണപ്പെട്ടെങ്കിലും ഇപ്പോഴും സുരക്ഷയ്ക്ക് മുൻഗണന കൊടുക്കുന്നവരുടെ ഇഷ്ടപ്പെട്ട ഫോണാണ് ഇത്. 1.3 മില്യൺ ഡോളറാണ് സ്മാർട്ട്ഫോണിന് വിലയായി വരുന്നത്.
8. ഗ്രസ്സോ ലാസ് വെഗാസ് ജാക്ക്പോട്ട്

ലോകത്തിലെ ഏറ്റവും വിലയേറിയ ഫോണുകളിൽ 8-ാം സ്ഥാനമാണ് ഈ ഫോൺ കരസ്ഥമാക്കിയിരിക്കുന്നത്. 1,000,000 ഡോളറാണ് ഈ ഫോണിന്റെ വില. ഇതിന്റ പുറക് വശത്ത് 200 വർഷം പഴക്കമുള്ള ആഫ്രിക്കൻ ബ്ലാക്ക് വുഡും മുൻവശത്ത് ബ്ലാക്ക് ഡയമണ്ടുമാണ് പതിപ്പിച്ചിരിക്കുന്നത്.
9. ഗോൾഡ്വിഷ് റെവലൂഷൻ

അമൂല്യ വജ്രങ്ങളും സ്വർണവും ഉപയോഗിച്ച് നിർമിച്ച ഈ ഫോണിന് 488,150 ഡോളറാണ് വില.
10. വെർച്യു സിഗ്നേച്ചർ കോബ്ര

പേര് പോലെ കോബ്ര ഡിസൈനിൽ നിർമിച്ച ഈ ഫോണിൽ 136 റൂബി കല്ലുകളാണ് പതിപ്പിച്ചിരിക്കുന്നത്. 360,000 ഡോളറാണ് ഇതിന്റെ വില















