'വിനോദിനി കോടിയേരി ഇതെങ്ങനെ സഹിക്കുന്നു'; കോടിയേരിയ്ക്ക് അഹിക്കുന്ന അന്ത്യോപചാരത്തിനുള്ള അവസരം തിരുവനന്തപുരത്തില്ലായിരുന്നു: ജി. ശക്തിധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വിനോദിനി കോടിയേരി ഇതെങ്ങനെ സഹിക്കുന്നു’; കോടിയേരിയ്‌ക്ക് അഹിക്കുന്ന അന്ത്യോപചാരത്തിനുള്ള അവസരം തിരുവനന്തപുരത്തില്ലായിരുന്നു: ജി. ശക്തിധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 11:22 pm IST
FacebookTwitterWhatsAppTelegram

കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കേരളം ഇന്നേ വരെ കാണാത്ത വിധം ജനങ്ങൾ ഒഴുകിയെത്തുകയാണ്. എന്നാൽ ഇത്തരത്തിൽ ഒരു വിലാപ യാത്രയോ അനുശോചന യോഗമോ സിപിഎമ്മിന്റെ സമ്മുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന് ലഭിച്ചിരുന്നില്ല എന്നാണ് ദേശാഭിമാനി മുൻ എഡിറ്റർ ജി. ശക്തിധരൻ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിനോദിനി കോടിയേരി ഇതെങ്ങനെ സഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ലേഖനത്തിന്റെ തലക്കെട്ട്.

കോടിയേരി ബാലകൃഷ്ണന് നാടർഹിക്കുന്ന അന്ത്യോപചാരം അർപ്പിക്കാൻ തിരുവനന്തപുരത്ത് അവസരം നൽകിയില്ല. വിനോദിനിയും മക്കളും ഇതിനായി കാലുപിടിച്ചു അഭ്യർത്ഥിച്ചെന്നും എന്നാൽ ‘ആ മുരടൻ, മനുഷ്യത്ത്വഹീനൻ, അൽപ്പൻ അത് ചെവിക്കൊണ്ടില്ല’ എന്നാണ് ശക്തിധരൻ കുറിച്ചത്. ജീവിതത്തിന്റെ നല്ലൊരു ശതമാനവും തിരുവനന്തപുരത്ത് ജീവിച്ച വ്യക്തിയാണ് കോടിയേരി, എന്നിട്ടും അതിന് അനുവദിച്ചില്ല എന്നും അദ്ദേഹം കുറിക്കുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം അധികസമയം വെച്ചുകൂടെന്ന് മദിരാശിലെ ഡോക്റ്റർമാർ ഉപദേശിച്ചിട്ടുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞതെന്നും ശക്തിധരൻ കുറിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം കൊണ്ടുപോകുന്നതിൽ ഡോക്റ്റർമാർ ഇത് പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടിയേരിയുടെ ജഡത്തിന് മാത്രമോ ഊരുവിലക്കെന്ന് അദ്ദേഹം ചോദിച്ചു. ഇതുപോലെ പച്ചക്കള്ളം ഗോവിന്ദൻ പറഞ്ഞത് മെഗാഭാഗ്യക്കുറി അടിച്ചതുകൊണ്ടാണെന്നും ശക്തിധരൻ പറഞ്ഞു. ഇന്നത്തെ തിക്കും തിരക്കും ഒന്ന് കഴിഞ്ഞോട്ടെ. സത്യത്തിന്റെ മുഖം അധികനാൾ സ്വർണ്ണ പാത്രം കൊണ്ട് മറച്ചുവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: Kodiyeri BalakrishnanG sakthidharan
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies