അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. ഉമ്മൻചാണ്ടിയെ സമൂഹമാദ്ധ്യമം വഴി അപമാനിച്ചെന്ന് കാണിച്ചുകൊണ്ട് കോൺഗ്രസ് ഉൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
‘ആരാടാ.. ഈ ഉമ്മൻചാണ്ടി, ഉമ്മൻചാണ്ടി ചത്തുപോയി അതിന് ഞങ്ങൾ എന്ത് ചെയ്യണം, നിർത്തിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’ എന്നീങ്ങനെ ഫോസ്ബുക്കിലൂടെ വിവാദ പരാമർശങ്ങൾ നടത്തിയ നടനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയർന്ന് വന്നത്. തുടർന്ന് വിനായകൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
അതേസമയം നടന്റെ വീടിന് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞു. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്‌ളാറ്റിലെത്തിയ കോൺഗ്രസ് പ്രവർത്തകർ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതിൽ അടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പോലീസും,ഫ്‌ലാറ്റിലെ സെക്യൂരിറ്റിയും എത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
Comments