ഇന്ത്യയിൽ നിന്നും ഹെലികോപ്റ്റർ വാങ്ങാൻ അർജന്റീന; എച്ച്എഎല്ലുമായി ധാരണ പത്രത്തിൽ ഒപ്പുവെച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ നിന്നും ഹെലികോപ്റ്റർ വാങ്ങാൻ അർജന്റീന; എച്ച്എഎല്ലുമായി ധാരണ പത്രത്തിൽ ഒപ്പുവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 10:22 am IST
FacebookTwitterWhatsAppTelegram

ബെംഗളുരു: ഇന്ത്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ച് അർജന്റീന. ഇത് സംബന്ധിച്ച് പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലുമായി ധാരണപത്രം അർജന്റീനിയൻ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. സൈനിക ആവശ്യങ്ങൾക്കായുള്ള ലൈറ്റ്, സെമി യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് ഇന്ത്യയിൽ നിന്നും അർജന്റീന വാങ്ങുന്നത്.

ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സ് ലിമിറ്റഡിന്റെ ബെംഗളുരുവിലെ ആസ്ഥാനത്ത് കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ അർജന്റീനിയൻ പ്രതിരോധ മന്ത്രി ജോർജ് തെയ്‌ന, എച്ച്എഎൽ സിഎംഡി സി.ബി. അനന്തകൃഷ്ണൻ എന്നിവർ ധാരണ പത്രത്തിൽ ഒപ്പുവെച്ചു. അർജന്റീനിയൻ ആഭ്യന്തര സെക്രട്ടറി ഫ്രാൻസിസ്‌കോ സെലാരിയോ, ഇന്ത്യയിലെ അർജന്റീനിയൻ അംബാസിഡർ ജേവ്യെർ ഗോബ്ബി, അർജന്റീനയിലെ ഇന്ത്യൻ അംബാസിഡർ ദിനേശ് ഭാട്ടിയ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

2019 ഫെബ്രുവരിയിൽ അർജന്റീനിയൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശന വേളയിൽ പ്രതിരോധ സഹകരണത്തിന് ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. നിലവിൽ അർജന്റീനയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപര പങ്കാളിയാണ് ഇന്ത്യ.

ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സിന്റെ 20 പ്രചണ്ഡ് ഹെലികോപ്റ്ററുകളാണ് ആദ്യഘട്ടത്തിൽ വാങ്ങുന്നതെന്നാണ് അർജന്റീനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ കരസേന, വായു സേന വിഭാഗങ്ങളുടെ ഭാഗമാണ് നിലവിൽ പ്രചണ്ഡ്.

 

Tags: HALPrachandHindustan Aeronautics Limited
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies