'സുഹൃത്തുക്കളുമായി ഒത്തുകൂടിയതിന് ശേഷം പുതുജീവൻ കിട്ടിയ പോലെ'; എയ്റ്റീസ് ക്ലബ് താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘സുഹൃത്തുക്കളുമായി ഒത്തുകൂടിയതിന് ശേഷം പുതുജീവൻ കിട്ടിയ പോലെ’; എയ്റ്റീസ് ക്ലബ് താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 04:55 pm IST
Facebook
Twitter
WhatsAppTelegram

എൺപതുകളിൽ തെന്നിന്ത്യൻ സിനിമ ചുവടുവെച്ച് കയറി വന്നിരുന്ന കാലത്ത് സിനിമയിൽ തിളങ്ങി നിന്ന ഒരു കൂട്ടം നായികമാരുടെയും നായകന്മാരുടെയും ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തിത്വങ്ങളത്രയും ദക്ഷിണേന്ത്യൻ സിനിമയിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളാണ്. വെള്ളിത്തിരയിലെ ചടുലമായ അഭിനയത്തിനപ്പുറവും കരിയറിലെ മത്സരത്തിന് ഉപരിയും ജീവിതത്തിൽ സൗഹൃദത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇവർ. ഇതിനാൽ തന്നെ അവർ ആരംഭിച്ച കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ് അഥവാ എവർഗ്രീൻ ക്ലബ് 80.

ക്ലബ്ബിൽ അംഗമായവർ എല്ലാം തന്നെ പിറന്നാൾ ആഘോഷത്തിനും വിശേഷാവസരങ്ങളിലുമെല്ലാം ഒത്തുകൂടുന്നതിനും സൗഹൃദം പങ്കിടുന്നതിനും മറക്കാറില്ല. പ്രിയതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെയും ആരാധകരും ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇത്തരത്തിൽ കൂട്ടായ്മ ഒന്നിച്ചു കൂടിയ ഒരു ഗെറ്റ് റ്റുഗദർ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ സുഹാസിനി മണിരത്‌നം, റഹ്‌മാൻ, രാധിക ശരത്കുമാർ, പൂർണിമ ഭാഗ്യരാജ്, രേവതി, ലിസി, ഖുശ്ബു സുന്ദർ, ശോഭന, ഭാനു ചന്ദർ എന്നിവരാണുള്ളത്.

‘എന്റെ പ്രിയ സുഹൃത്തുക്കളുമായി ഒത്തുകൂടിയതിന് ശേഷം പുതുജീവൻ കിട്ടിയ പോലെ’ എന്നാണ് പൂർണിമ ചിത്രത്തോടൊപ്പം കുറിച്ചത്. സുഹാസിനി, ലിസി. ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലൻ, രാധ, സുമലത, അംബരീഷ്, സ്വപ്‌ന, മേനക, പാർവതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നാദിയാ മോയ്തു, റഹ്‌മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ എന്നിങ്ങനെ തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ പ്രമുഖ താരനിര തന്നെ എയ്റ്റീസ് ക്ലബ്ബിലുണ്ട്.

2009-ലാണ് സുഹാസിനി മണിരത്‌നവും ലിസിയും ചേർന്ന് ഇത്തരത്തിൽ ഒരു റീയൂണിയൻ ആരംഭിച്ചത്. ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഈ യോഗത്തിൽ നിന്നാണ് ഇത്തരത്തിൽ ഒരു കൂട്ടായ്മയുടെ പിറവിയെന്ന് മുമ്പ് അഭിമുഖത്തിൽ സുഹാസിനി പറഞ്ഞിരുന്നു.

Tags: viral pictureSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies