നടന രാവണൻ; മമ്മൂട്ടി മികച്ച നടനാകുന്നത് ആറാം തവണ: അഹിംസ മുതൽ നൻപകൽ നേരത്ത് മയക്കം വരെ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നടന രാവണൻ; മമ്മൂട്ടി മികച്ച നടനാകുന്നത് ആറാം തവണ: അഹിംസ മുതൽ നൻപകൽ നേരത്ത് മയക്കം വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 07:29 pm IST
Facebook
Twitter
WhatsAppTelegram

53-ാമത് ചലച്ചിത്ര പുരസ്കാരത്തോട് കൂടി ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള പുരസ്കാരം നേടിയവരുടെ പട്ടികയിൽ മമ്മൂട്ടിയും. നടന് ലഭിക്കുന്ന എട്ടാമത്തെ സ്റ്റേറ്റ് അവാർഡ് ആണിത്. മികച്ച നടനാകുന്നത് 6-ാം തവണ.

അഹിംസ (1981), അടിയൊഴുക്കുകൾ (1984), യാത്ര, നിറക്കൂട്ട് (1985), ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയൻ, പൊന്തൻമാട, വാത്സല്യം (1993), കാഴ്ച (2004), പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ (2009) എന്നിവയാണ് മമ്മൂട്ടിയ്‌ക്ക് മുമ്പ് സംസ്ഥാന പുരസ്കാരം ലഭിച്ച ചിത്രങ്ങൾ. 2022-ലെ ചലച്ചിത്ര പുരസ്കാരത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കി.

ഐ.വി. ശശിയുടെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ ചിത്രമാണ് അഹിംസ. മമ്മൂട്ടിയെ കൂടാതെ മോഹൻലാലും രതീഷുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സീമ, പൂർണ്ണിമ ജയറാം, മേനക എന്നിവരായിരുന്നു നായികമാർ. ഈ സിനിമയിൽ മികച്ച സഹനടനുള്ള പുരസ്കാരമാണ് ആ വർഷം മമ്മൂട്ടിയെ തേടിയെത്തിയത്. ചിത്രത്തിൽ വാസു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

അടിയൊഴുക്കുകൾ

ഐ.വി. ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, സീമ, മേനക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984-ൽ
പുറത്തിറങ്ങിയ ചലച്ചിത്രമാണ് അടിയൊഴുക്കുകൾ. എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ഈ ചിത്രമാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി കൊടുത്തത്. കരുണൻ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.

യാത്ര

1985-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ്‌ യാത്ര. ബാലു മഹേന്ദ്ര സം‌വിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥയും സംഭാഷണവും എഴുതിയത് ജോൺ പോൾ ആണ്. മമ്മൂട്ടി, ശോഭന എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.. അടിയന്തരാവസ്ഥക്കാലത്തു പോലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥയാണിത്. ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പ്രത്യേക ജൂറി പരാമർശനത്തിന് താരം അർഹനായിരുന്നു.

നിറക്കൂട്ട്

മമ്മൂട്ടി, ബാബു നമ്പൂതിരി, ഉർവശി, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ സിനിമയാണ് നിറക്കൂട്ട്.
‌ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മരണശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മില്യണറായ രവിവർമ്മ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ സിനിമയും പ്രത്യേക ജൂറി പരാമർശനത്തിനുള്ള പുരസ്കാരം നേടിക്കോടുത്തു.

ഒരു വടക്കൻ വീരഗാഥ

വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ. സംസ്ഥാന പുരസ്കാരത്തിനു മാത്രമല്ല ദേശീയ പുരസ്കാരത്തിനും മമ്മൂട്ടിയെ അർഹനാക്കിയ ചിത്രമായിരുന്നു ഇത്. ചന്തു ചേകവർ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ എക്കാലവും ഓർക്കപ്പെടുന്ന വേഷങ്ങളിലൊന്നാണ്.

വിധേയൻ, പൊന്തൻമാട, വാത്സല്യം

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനിൽ ഭാസ്കര പട്ടേലർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ ചിത്രം മമ്മൂട്ടിയെ ദേശീയ പുരസ്കാരത്തിനും അർഹനാക്കി. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പൊന്തൻമാടയും ആഗോളതലത്തിൽ ശ്രദ്ധ നേടിയ ചിത്രമാണ്. ചെറുകഥാകൃത്തായ സി.വി. ശ്രീരാമന്റെ പൊന്തൻമാട, ശീമത്തമ്പുരാൻ എന്നീ ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്. ലോഹിതദാസിന്റെ രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു വാത്സല്യം. കുടുംബത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മേലേടത്ത് രാഘവൻനായർ ഇന്നും മലയാളികൾ നെഞ്ചോടു ചേർക്കുന്ന ഒരു കഥാപാത്രമാണ്.

കാഴ്ച

ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായ കാഴ്ചയാണ് 2004ൽ മമ്മൂട്ടിയെ സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയത്. ഗുജറാത്ത് ഭൂകമ്പത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ഒരു അനാഥ ബാലന്റെയും അവന്റെ സംരക്ഷനായി മാറിയ ഫിലിം ഓപ്പറേറ്റർ മാധവന്റെയും കഥയാണ് ചിത്രം പറഞ്ഞത്.

പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ മമ്മൂട്ടിയ്‌ക്ക് സംസ്ഥാന പുരസ്കാരം നേടി കൊടുത്തത്. ടി.പി. രാജീവൻ ഇതേ പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ചിത്രം. മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ്, ഹരിദാസ് എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.

 

Tags: MAMMOOTTYSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies